Saturday, April 27, 2024
spot_img

സുന്ദരകാണ്ഡം എങ്ങനെയാണ് സുന്ദരമായത് ?

ഭാരതീയ ഇതിഹാസകാവ്യമായവാല്മീകി രാമായണത്തെ അടിസ്ഥാനപ്പെടുത്തി തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ എഴുതിയ ആധ്യാത്മ രാമായണം കിളിപ്പാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സുന്ദരകാണ്ഡം. രാമായണത്തിലെ അഞ്ചാമത്തെ കാണ്ഡമാണിത്. ഹനുമാൻ ലങ്കയിലേയ്ക്ക് പുറപ്പെടുന്നതും സീതാദേവിയെ കാണുന്നതും ലങ്കയ്ക്ക് തീ വെയ്ക്കുന്നതുമൊക്കെയാണ് ഈ കാണ്ഡത്തിലെ ഭാഗങ്ങൾ. മറ്റ് കാണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും ഹനുമാന് സമർപ്പിച്ചിട്ടുള്ളതാണ് ഈ കാണ്ഡം. അതിനാൽത്തന്നെ, ഇത് സവിശേഷപ്രാധാന്യം അർഹിയ്ക്കുന്നു. ഇതിന്റെ അവസാനഭാഗത്ത് മാത്രമാണ് ശ്രീരാമൻ പ്രത്യക്ഷപ്പെടുന്നത്. സുന്ദരകാണ്ഡം മാത്രം വായിച്ചാൽ രാമായണം മുഴുവൻ വായിച്ചതുപോലെയായി എന്നാണ് വിശ്വാസം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles