Friday, May 17, 2024
spot_img

ശബരീശന്റെ പുണ്യ നിയോഗം ലഭിച്ച നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് സ്വീകരണമൊരുക്കി പുണ്യദർശനം മാസിക; പുണ്യദർശനം ടി.വി യുടെ ലോഗോ പ്രകാശനം ഇന്ന്: തത്സമയ കാഴ്‌ചയുമായി തത്വമയി നെറ്റ്‌വർക്ക്

‘പുണ്യദർശനം’ മാസികയുടെയും പുണ്യദർശനം ബുക്സിന്റെയും ആഭിമുഖ്യത്തിൽ ‘നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ. കെ.ജയരാമൻ നമ്പൂതിരിക്കും “നിയുക്ത മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ. വി.ഹരിഹരൻ നമ്പൂതിരിക്കും ഇന്ന് സ്വീകരണം നൽകുന്നു. കൂടാതെ, പുണ്യദർശനം ടിവിയുടെ ലോഗോപ്രദർശനവും ഇന്ന് വൈകുന്നേരം നാലുമണിക്ക് നടക്കും.

കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളായി ഹൈന്ദവ ഭക്തമാനസങ്ങൾക്ക് സനാ തനധർമ്മത്തിന്റെ സന്ദേശം പകരുന്നതാണ് ‘പുണ്യദർശനം’ മാസികയും അനു ബന്ധ പ്രസിദ്ധീകരണമായ പുണ്യദർശനം ബുക്ക്‌സും. ഇതോടൊപ്പം രണ്ടാം തവണയും കേരള ദേവസ്വം റിക്രൂ ട്ടുമെന്റ് ബോർഡ് ചെയർമാനായി നിയമിതനായ അഡ്വ എം രാജഗോപാലൻ നായർ, പാലേമാട് ശ്രീ വിവേകാനന്ദ പഠനകേന്ദ്രം ചെയർമാൻ ശ്രീ.കെ.ആർ.ഭാസ്ക്കര പിള്ള എന്നിവരെയും ഈ ചടങ്ങിൽ വെച്ച് ആദരിക്കും.

ഒരു പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ഇരുപത്തിരണ്ട് വർഷങ്ങൾ വലിയൊരു കാലയളവല്ലെന്ന് പറയാമെങ്കിലും വാണിജ്യപരമായ താൽപര്യങ്ങൾ മുൻനിർത്തി പല പ്രസിദ്ധീകരണങ്ങളും തമ്മിൽ പ്രചാരപ്പോരിൽ ഏർപ്പെട്ടിരിക്കുന്ന കേരളത്തിൽ ധർമ്മത്തിന്റെയും നീതിബോധത്തിന്റെയും ഈശ്വരചിന്തയുടേയും സമർപ്പണത്തിന്റെയും സന്ദേശവാഹിയായ ഒരു ആദ്ധ്യാത്മിക മാസിക പ്രചാര ത്തിലും സ്വീകാര്യതയിലും ബഹുകാതം മുന്നേറി ഇരുപത്തിമൂന്നാം വർഷത്തിലേക്ക് കടക്കുന്നു എന്ന അത്യപൂർവ്വമായ നേട്ടമാണ് പുണ്യദർശനം കൈവരിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരം 4.00മണിക്ക് കോട്ടയം കളക്ടറേറ്റിന് സമീപമുള്ള ഹോട്ടൽ ക്രിസോബറിൽ ഓഡിറ്റോറിയത്തിലാണ് പുണ്യ ദർശനം പരിപാടി നടത്തുക. പുണ്യ ദർശനം ഗ്രൂപ്പ് ഉപദേശകസമിതി ഉപാദ്ധ്യക്ഷൻ ശ്രീ. അമ്പലപ്പുഴ രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിക്കും. സ്വീകരണ സമ്മേളനവും സമാദരണ സഭയും കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങിൽ വെച്ച് പുണ്യദർശനം കുടുബത്തിന്റെ ആഭിമുഖ്യത്തിൽ പുതുതായി ആരംഭിക്കുന്ന ‘പുണ്യദർശനം ടി.വി യുടെ ലോഗോ പ്രകാശനവും ഡോ.എൻ.ജയരാജ് നിർവ്വഹിക്കും. പരിപാടിയുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി ടിവി യിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്.

Related Articles

Latest Articles