Friday, May 3, 2024
spot_img

തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി; കേരളത്തിൽ ഇന്നും മഴക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ മഴ ലഭിച്ചേക്കാവുന്ന ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. തമിഴ്‌നാടിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിച്ചേക്കാം. അതിനാൽ ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഇന്ന് മഴ ലഭിക്കും.

മഴയ്‌ക്ക് പുറമേ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി, മിന്നൽ, കാറ്റ് എന്നിവയ്‌ക്കും സാദ്ധ്യതയുണ്ട്. ഉച്ച കഴിഞ്ഞുള്ള നേരങ്ങളിലാകും ഇടിമിന്നലിന് സാദ്ധ്യത. ഈ സമയങ്ങളിൽ ആളുകൾ പുറത്തേക്ക് ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Latest Articles