Friday, October 16, 2026

ലോകായുക്ത ഭേദഗതി: സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍; ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം നൽകാൻ നിർദേശം

തിരുവനന്തപുരം : ലോകായുക്ത ഓർഡിനന്‍സില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan) സർക്കാരിനോട് വിശദീകരണം തേടി. യുഡിഎഫ് നല്‍കിയ പരാതികളിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നല്‍കേണ്ടത്.

ഉടൻ വിശദീകരണം നല്കാൻ പരാതികൾ മുഖ്യമന്ത്രിക്ക് അയച്ചു.ഓർഡിനന്‍സില്‍ ഒപ്പിടരുതെന്ന് യുഡിഎഫ് സംഘം ഗവർണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണെന്നും സംസ്ഥാന സർക്കാർ നീക്കം ഭരണഘടനാവിരുദ്ധമാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.

ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് മാത്രമാകും. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്.

Related Articles

Latest Articles