Saturday, May 18, 2024
spot_img

ജോലി അന്വേഷിക്കുന്നുണ്ടോ? ഹൊറര്‍ സിനിമകള്‍ കണ്ടാല്‍ ഒരു ലക്ഷം രൂപ വരുമാനം


വിശ്രമവേളകള്‍ ആനന്ദകരമാക്കാനാണ് നമ്മള്‍ സിനിമ കാണുന്നത്. എന്നാല്‍ വിനോദം ഒരു വരുമാന മാര്‍ഗമാക്കിയാലോ? അങ്ങിനെയും ഒരു ജോലിയുണ്ടെന്നാണ് പറഞ്ഞു വരുന്നത്. കുറച്ചധികം ധൈര്യവും സിനിമ കാണാനുള്ള താല്‍പ്പര്യവുമുള്ളവര്‍ക്കാണ ജോലിയുള്ളത്. പേടിപ്പെടുത്തുന്ന ഹൊറര്‍ സിനിമകള്‍ കാണാന്‍ തയ്യാറുള്ളവര്‍ക്കായി സിനിമാ കമ്പനിയാണ് പണം ഓഫര്‍ ചെയ്യുന്നത്.

പതിമൂന്ന് ദിവസത്തിനകം പത്ത് ഹൊറര്‍ സിനിമകള്‍ കാണണമെന്നാണ് നിബന്ധന.ഫിനാന്‍സ് ബസ് എന്ന സിനിമാ കമ്പനിയാണ് പുതിയ അനലിസ്റ്റുകളെ തേടുന്നത്. ഒരു സിനിമയുടെ ബജറ്റ് ആസ്വാദനത്തില്‍ എന്തെങ്കിലും രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടോ എന്നാണ് കമ്പനി വിലയിരുത്തുന്നത്. കൂടിയ ബജറ്റിലുള്ള ചിത്രങ്ങളാണോ കുറഞ്ഞ ബജറ്റിലുള്ള ചിത്രങ്ങളാണോ കൂടുതല്‍ പ്രേക്ഷകനെ പേടിപ്പെടുത്തുന്നത് എന്നതാണ് കമ്പനി പരിശോധിക്കുന്നത്.

സിനിമ കാണുമ്പോള്‍ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിലൂടെയാണ് ഇക്കാര്യം വിലയിരുത്തുന്നത്.ഹൊറര്‍ മൂവി ഹാര്‍ട്ട് അനലിസ്റ്റ് എന്ന പോസ്റ്റാണ് താല്‍പ്പര്യമുള്ളവരെ കാത്തിരിക്കുന്നത്. ഫിറ്റ്ബിറ്റ് ഉപയോഗിച്ച് ഹൊറര്‍ സിനിമകള്‍ കാണുമ്പോള്‍ ഹൃദയമിടിപ്പ് നിരീക്ഷിക്കും.ഒക്ടോബര്‍ 9 മുതല്‍ 18വരെയാണ് സിനിമ കാണാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

സോ,അമിറ്റിവില്ല ഹൊറര്‍,എ ക്വയറ്റ് പ്ലേസ് പാര്‍ട്ട് 2,കാന്‍ഡിമാന്‍,ഇന്‍സിഡസ്,ദി ബ്ലയര്‍ വിച്ച് പ്രൊജക്ട്,സിനിസ്റ്റര്‍ ഗെറ്റ് ഔട്ട്,ദി പ്യൂര്‍ഗ്,ഹാലോവീന്‍(2018),പാരാനോര്‍മല്‍ ആക്ടിവിറ്റി,അനാബെല്‍ എന്നീ ചിത്രങ്ങളാണ് കണ്ടുതീര്‍ക്കേണ്ടത്.ജോലിക്ക് റെഡിയാണെങ്കില്‍ 1300 ഡോളര്‍, അമ്പത് ഡോളര്‍ ഗിഫ്റ്റ് കാര്‍ഡ് ,ഒരു ഫിറ്റ്ബിറ്റ് ട്രാക്കര്‍ എന്നിവയാണ് കമ്പനി തരുന്നത്. അമേരിക്കയില്‍ പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ഈ ജോലിക്കായി അപേക്ഷിക്കാനാകൂ. എന്നാല്‍ ഇന്ത്യയില്‍ പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

Related Articles

Latest Articles