Monday, September 21, 2026

വിഷു ആശംസയിൽ മന്തി കഴിക്കുന്ന ശ്രീകൃഷ്ണൻ !! ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിച്ചെന്ന് പരാതി!ചേർത്തലയിലെ മെഹർ മന്തി ആൻഡ് ഗ്രിൽസ് റസ്റ്റോറന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ചേർത്തല: വിഷു ആശംസകളുടെ ഭാഗമായി പുറത്തിറക്കിയ പരസ്യചിത്രത്തിൽ ശ്രീകൃഷ്ണനെ അപകീർത്തികരമായ രീതിയിൽ ചിത്രീകരിച്ചതിനെച്ചൊല്ലി ചേർത്തലയിലെ ‘മെഹർ മന്തി ആൻഡ് ഗ്രിൽസ്’ എന്ന സ്ഥാപനത്തിനെതിരെ വ്യാപക പ്രതിഷേധം. ഭഗവാൻ ശ്രീകൃഷ്ണൻ മന്തി കഴിക്കുന്ന രീതിയിലുള്ള ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും മനഃപൂർവം അപമാനിക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ മാപ്പുപറഞ്ഞ് ഹോട്ടൽ ഉടമ രംഗത്തെത്തി. പോസ്റ്റർ തയ്യാറാക്കാൻ ഏൽപ്പിച്ച വ്യക്തിയുടെ അറിവില്ലായ്മ കൊണ്ടാണ് ഇത്തരമൊരു ചിത്രം ഉൾപ്പെട്ടതെന്നും ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ലെന്നുമാണ് ഉടമയുടെ വിശദീകരണം. എന്നാൽ, ഇത് ബോധപൂർവമായ നീക്കമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിഷേധക്കാർ.

മുതിർന്ന മാധ്യമപ്രവർത്തകനും ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹിയുമായ ജി.കെ. സുരേഷ് ബാബു വിഷയത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമായ ശ്രീകൃഷ്ണനെ ഇത്തരത്തിൽ ചിത്രീകരിച്ചത് കൃത്യമായ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലോകം മുഴുവൻ ഭഗവദ്ഗീതയെ ആദരിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ, കേരളത്തിൽ ഇത്തരത്തിൽ പരിഹാസ്യമായ നീക്കങ്ങൾ ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് മതവിഭാഗങ്ങളുടെ ആചാര്യന്മാരെ ഇത്തരത്തിൽ ചിത്രീകരിക്കാൻ ഇവർ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

മറ്റ് മതവിഭാഗങ്ങളുടെ ആചാര്യന്മാരെ ഇത്തരത്തില്‍ ചിത്രീകരിച്ചാല്‍ ഉണ്ടാകുമായിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വന്തം സംസ്‌കാരത്തില്‍ അഭിമാനമുള്ളവര്‍ ഇത്തരം സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്തു. സംഭവത്തില്‍ നിയമപാലകര്‍ ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്ഥാപനത്തിനെതിരെ വന്‍തോതിലുള്ള സൈബര്‍ പ്രതിഷേധവും ബഹിഷ്‌കരണ ആഹ്വാനങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

ജികെ സുരേഷ് ബാബുവിന്റെ പോസ്റ്റ് വായിക്കാം

ചേര്‍ത്തലയിലെ മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ് എന്ന പിതൃശൂന്യന്മാര്‍ ഇറക്കിയിട്ടുള്ള വിഷു ആശംസാ കാര്‍ഡാണിത് . ചിക്കന്‍ മന്തി കഴിക്കുന്ന കൃഷ്ണന്‍ . പന്നിയിറച്ചി കഴിക്കുന്ന പ്രവാചകന്റെ ചിത്രം ഏതെങ്കിലും ഹിന്ദു നാമധാരി ഇങ്ങനെ ആശംസാ കാര്‍ഡ് ആക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു .

കൃഷ്ണന്‍ ഭാരതത്തിന്റെ ഹൃദയവികാരമാണ്. ലോകമെങ്ങും ഏറ്റവും മികച്ച മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഭഗവത് ഗീതയിലെ മാനേജ്മെന്റ് ശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്നു. ഇവിടെ പിതൃ ശുന്യ ജിഹാദികള്‍ കൃഷ്ണനെ അപമാനിക്കുന്നു.

സ്വന്തം പാരമ്പര്യത്തിലും സംസ്‌കാരത്തിലും അഭിമാനമുള്ള പിതൃപരമ്പരയില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍ ഈ കടയില്‍ കയറരുത് ഇത് ചെയ്തവനെ തെരുവില്‍ നേരിടാന്‍ ഹിന്ദു സമൂഹത്തിനാകണം .

എവിടെ നിയമപാലകരും മൈനര്‍ പെണ്ണിനെ കെട്ടിക്കാന്‍ നടക്കുന്നവരും ഒന്നും പറയാനില്ലേ

Related Articles

Latest Articles