Friday, May 10, 2024
spot_img

എന്തുകൊണ്ടാണ് ലക്ഷ്മണൻ ശ്രീരാമനെ ഇത്രയധികം സ്നേഹിച്ചത്? ഉത്തരം ഇതാണ്…

എന്തുകൊണ്ടാണ് ലക്ഷ്മണൻ ശ്രീരാമനെ ഇത്രയധികം സ്നേഹിച്ചത്? ഉത്തരം ഇതാണ്… | LORD LAKSHMANA

ഏവർക്കും അനുകരിക്കാവുന്ന സാഹോദര്യ ബന്ധമാണ് ശ്രീരാമനും ലഷ്മണനും തമ്മിലുള്ളത്. ശേഷാവതാരമായാണ് ലക്ഷ്മണൻ അറിയപ്പെടുന്നത്. അയോധ്യയിലെ രാജാവായിരുന്ന ദശരഥമഹാരാജാവിനു സുമിത്രയിലുണ്ടായതാണ് ലക്ഷ്മണൻ .ശ്രീരാമൻ ഭരതൻ , ശത്രുഘ്നൻ എന്നിവരായിരുന്നു മറ്റു സഹോദരൻമാർ.

ദശരഥരമഹാരാജാവിന്റെ മൂന്നാമത്തെ ഭാര്യയായ സുമിത്രയിൽ ഇരട്ടകളായി ജന്മം കൊണ്ടതാണ് ശത്രുഘ്നനും, ലക്ഷ്മണനും , ശ്രീരാമനും ശ്രീഭരതനും ശേഷം മൂന്നാമതായി പിറന്നതാണ് ലക്ഷ്മണൻ. എന്നിരുന്നാലും ശ്രീരാമനോട് പ്രത്യേക ഒരു അടുപ്പം ലക്ഷ്മണനിൽ എപ്പോഴും പ്രകടമായിരുന്നു. ശ്രീരാമൻ സീതാദേവിയെ വിവാഹം ചെയ്തപ്പോൾ സീതയുടെ അനുജത്തിയായ ഊർമ്മിളയെ ലക്ഷ്മണൻ വിവാഹം ചെയ്തു.

പുരാണത്തിൽ ശ്രീ അനന്തന്റെ അവതാരമാണ് ലക്ഷമണൻ. ആയിരം തലയുള്ള നാഗമാണ് ശ്രീ അനന്തൻ, പാലാഴിയിൽ മഹാവിഷ്ണു ശയിക്കുന്നത് ശ്രീ അനന്തന്റെ മുകളിൽ ആണ് , ദ്വാപരയുഗത്തിൽ ശ്രീ ബലഭദ്രരാമനായി അവതരിച്ചതും ശ്രീഅനന്തനാണ്. ശ്രീ മഹാവിഷ്ണുവിന്റെ മിക്ക അവതാരങ്ങൾക്കൊപ്പം ശ്രീഅനന്തനും അവതരിക്കുന്നുണ്ട്. അയോദ്ധ്യയിലെ കിരീടവകാശം ഒരിക്കൽ‌പോലും ആഗ്രഹിച്ചിട്ടില്ലാത്ത ശ്രീലക്ഷ്മണൻ, ശ്രീരാമന്റെ വനവാസത്തിൽ ഒപ്പം ചേരുകയും ചെയ്തു. വനവാസകാലയളവിൽ സഹായിയായും കാ‍വലായും ഒപ്പമുണ്ടാകുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരസ്നേഹം മാതൃകയാക്കാവുന്ന തരത്തിലുള്ളതായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles