Saturday, May 18, 2024
spot_img

ശിവഭഗവാൻ തന്റെ പൂർവ്വികൻ ! ഭോലാനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി 300 ഓളം ഇസ്ലാമിക വിശ്വാസികൾ

ലക്‌നൗ : വാരാണസിയിലെ ഭോലാനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്ലാമിക വിശ്വാസികൾ. മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിൽ 300 പേരാണ് ഭോലാനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. വിവിധ പൂജകളിലും വിശ്വാസികൾ പങ്കെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മുസ്ലീംവിശ്വാസികൾ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്. ശിവഭഗവാന് വിശ്വാസികൾ ജലാഭിഷേകം നടത്തുകയും മറ്റ് പൂജകളിലും പങ്കെടുത്തു. ശിവഭഗവാന് വിവിധ വഴിപാടുകളും നേർന്ന ഇവർ പിന്നാലെ ഗ്യാൻവാപി മന്ദിരത്തിലും പ്രാർത്ഥന നടത്തി. ഇസ്ലാമിക വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു ഇവർ ക്ഷേത്രത്തിൽ എത്തിയത്. കൂടാതെ, പ്രാർത്ഥിച്ച ശേഷം എല്ലാവരും നെറ്റിയിൽ തിലകവും ധരിച്ചു.

അതേസമയം, മുസ്ലീം രാഷ്ട്രീയ മഞ്ച് ജനറൽ സെക്രട്ടറി രാജ റയീസ് ആയിരുന്നു വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ നേതൃത്വം നൽകിയത്. ശിവഭഗവാൻ തന്റെ പൂർവ്വികനാണെന്ന് ദർശനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിൽ എത്തി ദർശനം നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മറ്റ് വിശ്വാസികളും പ്രതികരിച്ചു.

Related Articles

Latest Articles