Monday, December 29, 2025

നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേർ മരിച്ചു

കണ്ണൂർ:കണ്ണൂരിലെ മട്ടന്നൂരിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേ‍ർ മരിച്ചു. കല്ലുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. ലോറി ഡ്രൈവർ അരുൺ വിജയനും ക്ലീനർ രവീന്ദ്രനുമാണ് മരിച്ചത്. രണ്ടുപേരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലർച്ച 5 മണിക്കാണ് സംഭവമുണ്ടായത്.

അതേസമയം, ഇടുക്കി പെരുവന്താനം മുറിഞ്ഞ പുഴ ഭാഗത്ത് കെഎസ്ആര്‍ടിസി ബസും ശബരിമല തീർത്ഥാടകർ വന്ന മിനി ബസും ഇടിച്ച് 11 പേർക്ക് പരിക്ക്. ദേശീയപാതയിൽ വളഞ്ഞാങ്ങാനത്തിന് സമീപമാണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരിയായ സ്ത്രീയുടെ കഴുത്തിനും പരിക്കേറ്റു.

പെരുവന്താനം അമലഗിരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചിരുന്നു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീർത്ഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

Related Articles

Latest Articles