Tuesday, December 23, 2025

ഫാസില്‍ സാറിനോട് സ്നേഹവും ബഹുമാനവും! പുതിയ കഥകള്‍കൊണ്ട് എപ്പോഴും ഫഹദ് വിസ്മയിപ്പിക്കുന്നു; അഭിനന്ദനവുമായി സൂര്യ

മലയന്‍കുഞ്ഞിന്റെ പുതിയ ട്രെയിലര്‍ ഇറങ്ങിയതുമുതൽ നിരവധിപേരാണ് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ, ട്രെയിലര്‍പങ്കുവെച്ചുകൊണ്ട് നടന്‍ ഫഹദ് ഫാസിലിനെ അഭിനന്ദിച്ച്‌ രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന്‍ സൂര്യ.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സൂര്യ ഫഹദിനെ അഭിനന്ദിച്ചിരിക്കുന്നത്. പുതിയ കഥകള്‍കൊണ്ട് ഫഹദ് എപ്പോഴും വിസ്മയിപ്പിക്കുന്നു എന്നാണ് സൂര്യയുടെ വാക്കുകള്‍.

“ഫാസില്‍ സാറിനോട് സ്നേഹവും ബഹുമാനവും. ഫഹദ്, പുതിയ കഥകള്‍കൊണ്ട് ഞങ്ങളെ എപ്പോഴും വിസ്മയിപ്പിക്കുന്നു. ഈ വ്യത്യസ്ത ശ്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി” എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.

30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സം​ഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. റഹ്മാന്റെ ഈണത്തില്‍ വിജയ് യേശുദാസ് ആലപിച്ച ​ഗാനം മുന്നേ പുറത്തുവന്നിരുന്നു. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ മലയന്‍കുഞ്ഞിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞിന്റെ സംവിധാനം. മഹേഷ് നാരായണന്‍ സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Related Articles

Latest Articles