Sunday, April 28, 2024
spot_img

പാമോയിൽ കയറ്റുമതിയിൽ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ…

പാമോയിൽ കയറ്റുമതിയിൽ ബന്ധപ്പെട്ട് പുതിയ ഇളവുകള്‍ വരുത്താനൊരുങ്ങി ഇന്തോനേഷ്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാമോയില്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇന്തോനേഷ്യ നടത്തിയിരിക്കുന്നത്. കൂടാതെ, പാമോയില്‍ നികുതിയിലും ഇന്‍സെന്റീവുകളിലും ഉടന്‍ മാറ്റങ്ങള്‍ വരുത്താനും സാധ്യതയുണ്ട്.

ആഭ്യന്തര വിലക്കയറ്റത്തെ ചെറുത്തുനില്‍ക്കാന്‍ പാമോയില്‍ കയറ്റുമതിയില്‍ ഇന്തോനേഷ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 28 മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ലോകത്തിലെ പാമോയില്‍ ഉല്‍പ്പാദക രാഷ്ട്രങ്ങളില്‍ ഒന്നാമതായ ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി നിരോധിച്ചതോടെ, നിരവധി രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതോടെ, പാമോയില്‍ വില ആഗോള വിപണിയില്‍ കുതിച്ചുയര്‍ന്നു.

ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന പാമോയിലിന്റെ 45 ശതമാനവും ഇന്തോനേഷ്യയില്‍ നിന്നാണ് എത്തുന്നത്. ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുകയും 60 ശതമാനം ഇറക്കുമതിയുമാണ് ചെയ്യുന്നത്.

Related Articles

Latest Articles