Saturday, September 26, 2026

ലൗ ജിഹാദിനിരയായ പെൺകുട്ടി ജീവനൊടുക്കി; കാമുകൻ ഷെയ്ഖ് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ ലൗ ജിഹാദിനിരയായ പെൺകുട്ടി ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശിനി സാമ (25) ആത്മഹത്യ ചെയ്ത കേസിൽ തിരുച്ചി സ്വദേശി അൻവറിന്റെ മകൻ ഷെയ്ഖ് മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താൻ ലൗ ജിഹാദിന്റെ ഇരയാണെന്ന പെൺകുട്ടിയുടെ കുറിപ്പ് പുറത്തുവന്നിരുന്നു.

ദേവേന്ദ്ര കുല വെള്ളാളർ വിഭാഗത്തിൽപ്പെട്ട സൗമ്യ രാമനാഥപുരത്തുള്ള ഒരു സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്നു. ഇതിനിടെ ഇവർ ഷെയ്ഖ് മുഹമ്മദുമായി പ്രണയത്തിലായി. വിവാഹ വാഗ്ദാനം നൽകി ഇരു വരും ഒരുമിച്ച് താമസവും തുടങ്ങി. സൗമ്യ വിവാഹത്തിന് നിർബന്ധിച്ച തോടെ ഷെയ്ഖ് മുഹമ്മദ് അകലാൻ തുടങ്ങി. സൗമ്യയെ കാണുന്നതും നിർത്തി മാത്രമല്ല കുടുംബ സമേതം തിരുച്ചിയിലേക്ക് താമസവും മാറി. സൗമ്യയുടെ മൊബൈൽ നമ്പറും ബ്ലോക്ക് ചെയ്തു.

അതിന് ശേഷം സൗമ്യ ഷെയ്ഖ് മുഹമ്മദിനെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കിയത്. ലൗ ജിഹാദിന്റെ ഇരയാണ് താനെന്ന് നാല് പേജ് കുറിപ്പിൽ പറയുന്നു. ബലാത്സംഗം, മാനസിക പീഡനം, വഞ്ചന, മറ്റ് വകുപ്പുകൾ എന്നിവ ചേർത്ത് ഷെയ്ഖ് മുഹമ്മദിനെതിരെ കേസെടുക്കണമെന്നും ലൗ ജിഹാദിന് ഇരകളായ വേറെയും കുട്ടികളുണ്ടെന്നും സൗമ്യ കത്തിൽ പറയുന്നു. നാലുപേർക്കെതിരെ കേണിക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Latest Articles