Monday, October 5, 2026

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമാകും; കേരളത്തിലെ മഴ സാഹചര്യം മാറും, തെക്ക്-മധ്യ കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതോടെ ഇന്ന് സംസ്ഥാനത്ത് മഴ കനത്തേക്കും. വടക്ക് – വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമാകുന്നതോടെ കേരളത്തിലെ മഴ സാഹചര്യവും മാറിയേക്കും. തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടാൽ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും ആദ്യം മഴ കനക്കുകയെന്നാണ് വ്യക്തമാകുന്നത്. ഇതിനോട് അനുബന്ധമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം തെക്കൻ കേരളത്തിൽ ലഭിച്ച ശക്തമായ മഴ കാലവർഷത്തിൻ്റെ സൂചന നൽകുന്നു. കാലവർഷം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് നടത്തിയേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Related Articles

Latest Articles