Tuesday, May 21, 2024
spot_img

ഇനി രക്ഷയില്ല, പിടി വീണാൽ പണി കിട്ടും! എ.ഐ ക്യാമറയിൽ ആദ്യദിനം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍

തി​രു​വ​ന​ന്ത​പു​രം: ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിനത്തിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളുടെ കണക്കാണ്​ അധികൃതര്‍ പു​റ​ത്തു​വി​ട്ട​ത്. 726 കാ​മ​റ​ക​ളി​ല്‍ 692 എ​ണ്ണ​മാ​ണ് പ്ര​വ​ര്‍ത്തി​ച്ചു​തു​ട​ങ്ങി​യ​ത്. 250 രൂ​പ മു​ത​ല്‍ 3000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കാ​ന്‍ ക​ഴി​യു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​ത്താ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക്​ പി​ഴ-4778.

സീ​റ്റ്​ ബെ​ൽ​റ്റ്, ഹെ​ൽ​മ​റ്റ്​ ധ​രി​ക്കാ​തെ​യു​ള്ള വാ​ഹ​ന​യാ​ത്ര​ക​ളാ​ണ് പി​ടി​കൂ​ടു​ന്ന​വ​യി​ൽ ഏ​റെ​യും. കാ​മ​റ​ക​ൾ വ​ഴി​യു​ള്ള ചി​ത്ര​ങ്ങ​ൾ നേ​രെ ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​​ലെ​ത്തും. കെ​ൽ​ട്രോ​ൺ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ഇ​വ ആ​ദ്യം പ​രി​ഗ​ണി​ക്കു​ന്ന​ത്. ചി​​ത്ര​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്​ ഗ​താ​ഗ​ത​ക്കു​റ്റം ഇ​വ​ർ ഉ​റ​പ്പു​വ​രു​ത്തും. തു​ട​ർ​ന്ന്​ വാ​ഹ​ന ന​മ്പ​ർ വി​വ​ര​ങ്ങ​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി ക​ൺ​ട്രോ​ൾ റൂ​മി​ലെ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ന്​ കൈ​മാ​റും. ഈ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്​ പി​ഴ ചു​മ​ത്തു​ന്ന​ത്. ഇ​തോ​ടെ വാ​ഹ​ന ഉ​ട​മ​യു​ടെ ​ഫോ​ണി​ലേ​ക്ക്​ എ​സ്.​എം.​എ​സ്​ ആ​യി വി​വ​ര​മെ​ത്തും. വാ​ഹ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​പ്പോ​ള്‍ ന​ല്‍കി​യ ഫോ​ണ്‍ ന​മ്പ​റി​ലേ​ക്കാ​ണ്​ പി​ഴ വി​വ​ര​മെ​ത്തു​ന്ന​ത്. തു​ട​ര്‍ന്ന് ഉ​ട​മ​ക​ളു​ടെ മേ​ല്‍വി​ലാ​സ​ത്തി​ലേ​ക്ക് നോ​ട്ടീ​സ് അ​യ​ക്കും. നോ​ട്ടീ​സ് കൈ​പ്പ​റ്റി 30 ദി​വ​സ​ത്തി​ന​കം പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ര​ട്ടി​ത്തു​ക കോ​ട​തി​യി​ല്‍ അ​ട​ക്കേ​ണ്ടി​വ​രും. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി പി​ഴ അ​ട​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ട്. എ.ഐ കാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങൾഗണ്യമായി കുറഞ്ഞുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിന്​ മുമ്പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്നു ഇത്. ഞായറാഴ്ച ഇത്​ 1.93 ലക്ഷമായി കുറഞ്ഞു. തിങ്കളാഴ്ച അത് 28,891 മാത്രമായി -മന്ത്രി കൂട്ടിച്ചേർത്തു. ഹെ​ല്‍മ​റ്റ് ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​യാ​ണ് ആ​ദ്യ ദി​വ​സം കാ​മ​റ​യി​ൽ കൂ​ടു​ത​ൽ കു​ടു​ങ്ങി​യ​ത്. ഇ​തി​ല്‍ പി​റ​കി​ലി​രി​ക്കു​ന്ന​യാ​ള്‍ ഹെ​ല്‍മ​റ്റ് വെ​ക്കാ​ത്ത കേ​സു​ക​ളാ​ണേ​റെ. കാ​റി​ൽ മു​ൻ​വ​ശ​ത്ത്​ ഡ്രൈ​വ​ർ സീ​റ്റി​ന​പ്പു​റ​ത്തെ ​സീ​റ്റി​ൽ ബെ​ൽ​റ്റ്​ ഇ​ടാ​ത്ത​വ​ർ​ക്കും ഒ​ന്നാം ദി​ന​ത്തി​ൽ പി​ഴ കൂ​ടു​ത​ൽ കി​ട്ടി. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും​ പി​ഴ കി​ട്ടി.

Related Articles

Latest Articles