Tuesday, May 7, 2024
spot_img

ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപവും; അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്‍റ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് സ്വപ്‌ന കടത്തിയ ഡോളറിൽ ശിവശങ്കറിന്റെ ബിനാമി പണമുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളെ കുറിച്ച് ഇഡി ആരാഞ്ഞിരുന്നു. എന്നാൽ ഡോളർ കടത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശിവശങ്കർ നൽകിയ മറുപടി.

കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത ശിവശങ്കറിനെ ഇന്നലെയാണ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടത്. നാല് ദിവസത്തെ കസ്റ്റഡി കാലയളവിൽ ചില ഉപാധികളും കോടതി മുന്നോട്ടുവച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ശിവശങ്കർ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായി ചോദ്യം ചെയ്യരുതെന്ന നിർദേശം കോടതി നൽകിയിരുന്നു.

അതേസമയം, ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. മിക്ക ചോദ്യങ്ങൾക്കും ശിവശങ്കർ പരിമിതമായാണ് മറുപടി നൽകുന്നതെന്നും ഇഡി പറഞ്ഞു. ഇതിനുമുമ്പും ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല.

Related Articles

Latest Articles