Thursday, May 2, 2024
spot_img

വധശിക്ഷ നീളുന്നത് അനുവദിക്കാനാവില്ല; നിര്‍ഭയയില്‍ നടപടി വേണം: ഉപരാഷ്ട്രപതി

ദില്ലി: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ സാങ്കേതിക കാരണങ്ങള്‍ മൂലം നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ ആകുലതകള്‍ കണക്കിലെടുത്ത് സമയബന്ധിതമായ നടപടിവേണമെന്നും ഉപരാഷ്ട്രപതി രാജ്യസഭയില്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്.

ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായതാണ് വധശിക്ഷ വൈകാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മറുപടി നല്‍കിയത് ഏറ്റുമുട്ടലിന് ഇടയാക്കി.

Related Articles

Latest Articles