Saturday, September 19, 2026

മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ചു; 7 പേർ വെന്ത് മരിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിലുണ്ടായിരുന്നവരിൽ ഏഴ് പേര്‍ വെന്തുമരിച്ചു. കെട്ടിടത്തിൽ നിന്നും ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇവരെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുല‍ര്‍ച്ചെയാണ് അപകടമുണ്ടായത്. റസിഡൻഷ്യൽ ഏരിയയിലെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് അത് മുകൾ നിലകളിലേക്കും പടരുകയായിരുന്നു.

അതേസമയം, ഷോര്‍ട്ട് സ‍ര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles