Monday, May 13, 2024
spot_img

തേനി എംപി ഒ. പി രവീന്ദ്രനാഥിനെ മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കി; അണ്ണാ ഡിഎംകെയ്ക്ക് തമിഴ്നാട്ടിലുണ്ടായിരുന്ന ഏക എംപി സ്ഥാനവും നഷ്ടമായി

ചെന്നൈ : അണ്ണാ ഡിഎംകെയ്ക്ക് തമിഴ്നാട്ടിലുണ്ടായിരുന്ന ഏക എംപി സ്ഥാനവും നഷ്ടമായി. തേനി എംപി ഒ.പി. രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പു വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കിയതോടെയാണ് പാർട്ടിയുടെ ലോക്സഭാ പ്രാതിനിധ്യം അവസാനിച്ചത്. അണ്ണാഡിഎംകെ വിമത നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഒ.പനീർസെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 76,319 വോട്ടിന്റെ വമ്പൻ ഭൂരുപക്ഷത്തിലാണ്വി ഇയാൾ ജയിച്ചത്.

വോട്ടിനായി രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിനായി പണം നൽകിയെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നുമാരോപിച്ച് തേനി ലോക്സഭാ മണ്ഡലത്തിലെ വോട്ടറായ മിലാനിയാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ അവർ ആവശ്യപ്പെട്ടു. നേരത്തെ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹർജി തള്ളിയിരുന്നു.

Related Articles

Latest Articles