Friday, October 30, 2026

കുഞ്ഞുങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി !നെടുമങ്ങാട് മദ്രസ അദ്ധ്യാപകർ അറസ്റ്റിൽ

തിരുവനന്തപുരം : കുഞ്ഞുങ്ങൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ സംഭവത്തിൽ മദ്രസ അദ്ധ്യാപകർ അറസ്റ്റിൽ. കഴിഞ്ഞ ഒരു വർഷത്തോളമായി നെടുമങ്ങാട് മദ്രസ നടത്തിയിരുന്ന ഉസ്താദുമാരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കൊല്ലം കടയ്‌ക്കൽ സ്വദേശിയായ സിദ്ധിഖ് (24), തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ(28), ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് റാസാളൾ(30) എന്നിവരാണ് അറസ്റ്റിലായത്.

കുഞ്ഞുങ്ങളെ പ്രകൃതി വിരുദ്ധ പീഡനം നടത്തുന്നു എന്ന് സിഡബ്ല്യുസിയ്‌ക്ക് ലഭിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles