Tuesday, October 27, 2026

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അദ്ധ്യാപകൻ മുഹമ്മദ് റാഫിക്ക് 26 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ :തളിപ്പറമ്പിൽ 11 വയസ്സുകാരിയായ മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 26 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെവി മുഹമ്മദ് റാഫിയെയാണ്(36) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം

അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു പരാതി. മദ്രസ നടത്തുന്ന സംഘത്തിന്റെ വൈസ് പ്രസിഡന്റ് കേസിൽ രണ്ടാം പ്രതിയായിരുന്നു. സംഭവം അറിഞ്ഞിട്ടും പോലീസിൽ അറിയിച്ചില്ലെന്നതിനായിരുന്നു ഇയാൾക്കെതിരായ കേസ്. കോടതി ഇയാളെ വെറുതെവിട്ടു.

Related Articles

Latest Articles