Thursday, May 16, 2024
spot_img

കേരളത്തിലെ ഏക നദീഉത്സവമായ മാഘമകമഹോത്സവത്തിനു തിരുന്നാവായയിലെ പുണ്യ ഭൂമിയിൽ ഇന്നലെ കൊടിയേറി; മഹോത്സവം ഉദ്ഘാടനസഭ ഇന്ന് രാവിലെ 10 മണിക്ക്, തത്സമയ കാഴ്ച്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

തിരൂർ : കേരളത്തിലെ ഏക നദീഉത്സവം എന്ന് ഖ്യാതി കേട്ട ചരിത്ര പ്രസിദ്ധമായ മാഘമകമഹോത്സവത്തിന് ത്രിമൂർത്തി സ്നാനഘട്ടായ തിരുന്നാവായയിൽ ഇന്നലെ കൊടിയേറി. നാല് ദിവസങ്ങളിലായാണ് മാമാങ്കം എന്നറിയപ്പെടുന്ന മാഘമക മഹോത്സവം നടത്തുന്നത് . മഹോത്സവത്തിന്റെ ഭാഗമായുള്ള ഉദ്ഘാടനസഭ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. മുൻ ശബരിമല മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചലചിത്ര പിന്നണിഗായകൻ മധു ബാലകൃഷ്ണൻ മാഘമക മഹോത്സവം ഉദ്ഘാടനം ചെയ്യും . തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്തിൽ സുഹറാബി , ഗുരു നായർ ഡൽഹി , മണി എടപ്പാൾ എന്നിവർ ആശംസകൾ അർപ്പിക്കും.

തത്ത്വമസി ട്രസ്റ്റിന്റെയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുന്നാവായയിൽ രൂപീകരിച്ച് പ്രത്യേക സംഘാടക സമിതിയാണ് ചതുർദിന മാഘമകമഹോത്സവത്തിന് നേതൃത്വം നൽകുന്നത് . നീണ്ട 264 വർഷത്തെ കാത്തിരിപ്പിന് ശേഷം നാവാമണപ്പുറത്ത് തൈപ്പൂയ്യം പുനരാരംഭിച്ചതും രാജവംശസംഗമവും വിശേഷാൽ പൂജകളും ഇക്കൊല്ലത്തെ പ്രത്യേക സംഘാടക സമിതിയുടെ നേട്ടങ്ങളായി എന്നും ഭക്തജനങ്ങൾ സ്മരിക്കും എന്നതിൽ തർക്കമില്ല . ഇന്ന് ബ്രഹ്മശ്രീ .സൂര്യകാലടി മന പരമേശ്വരൻ നമ്പൂതിരി കാർമ്മികത്വത്തിൽ രാവിലെ അഞ്ച് മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. തുടർന്ന് പരുശുരാമപൂജ , യോഗീശ്വരപൂജ എന്നിവയും ഉണ്ടാകും .

മാഘമകമഹോത്സവത്തിന്റെ ഭക്തി സാന്ദ്രമായ നിമിഷങ്ങൾ ഭക്ത ജനങ്ങൾക്ക് തത്സമയമായി തത്വമയി നെറ്റ്‌വർക്കിൽ വീക്ഷിക്കാം
http://bit.ly/3Gnvbys

Related Articles

Latest Articles