Sunday, May 19, 2024
spot_img

മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസ് ; ഉടമകളിലൊരാളായ രവി ഉപ്പലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പിന്റെ പ്രധാന ഉടമകളിൽ ഒരാളായ രവി ഉപ്പലിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇ ഡിയുടെ നിർദേശപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് രവി ഉപ്പലിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ചയും രവി ഉപ്പലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ, രവി ഉപ്പലിനെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ ദുബായ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഛത്തീസ്ഗഡ് പോലീസിനും മുംബൈ പോലീസിനും പുറമെയാണ് മഹാദേവ് ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇ ഡി അന്വേഷിക്കുന്നത്.

അതേസമയം, ഫെഡറൽ അന്വേഷണ ഏജൻസി രവി ഉപ്പലിനും ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിനുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ കുറ്റപത്രം ഛത്തീസ്ഗഡിലെ റായ്പൂരിലെ പ്രത്യേക പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇ ഡിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ പിന്നീട് റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്.
രവി ഉപ്പൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാത്തതിനാൽ പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ വനുവാട്ടുവിന്റെ പാസ്‌പോർട്ട് എടുത്തിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ ഇ ഡി കോടതിയെ അറിയിച്ചിരുന്നു.

Related Articles

Latest Articles