Friday, May 17, 2024
spot_img

മകരവിളക്കിന് ഇനി നാലുദിവസം മാത്രം ;ഭക്തിയുടെ നിറവിൽ ശബരിമല ,പുണ്യം തൊഴാൻ പതിനായിരങ്ങൾ ,ജനുവരി 12 മുതൽ ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര തുടർച്ചയായി അഞ്ചാം വർഷവും തത്വമയി നെറ്റ്‌വർക്കിൽ തത്സമയം

പത്തനംതിട്ട :മകരവിളക്കിന് ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ മകരസംക്രമപൂജയും മകരവിളക്കും വിശ്വാസികള്‍ക്ക് അതീവ പ്രാധാന്യമുള്ള ചടങ്ങുകളാണ്. ഈ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനും മകരവിളക്ക് ദര്‍ശിക്കാനും പതിനായിരകണക്കിന് ഭക്തരാണ് ഈ സമയത്ത് ശബരിമലയിൽ എത്തുന്നത്. ശബരിമല അയ്യപ്പന് സമര്‍പ്പിക്കുന്ന വിശേഷാല്‍ ദീപാരാധനയാണ് മകരവിളക്ക് എന്ന് ക്ഷേത്രം തന്ത്രിമാരും അധികൃതരും പറയുന്നു.മകരം ഒന്നാം തീയതിയോട് അടുപ്പിച്ചാണ് മകരവിളക്കും വിശേഷാല്‍ പൂജകളും ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നടക്കുന്നത്.അതായത് ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജയും മകരവിളക്ക് ചടങ്ങുകളും നടക്കുന്നത്.

അയ്യപ്പന്റെ പൂങ്കാവനം എന്ന് വിശേഷിപ്പിക്കുന്ന മലനിരകളിലെ പൊന്നമ്പലമേട്ടിലുള്ള വനക്ഷേത്രത്തിലെ തറയിലാണ് മകരവിളക്ക് ദീപാരാധന നടത്തുന്നത്.മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കും. അതേസമയം തന്നെ ശബരിമല ക്ഷേത്രത്തിലും ദീപാരാധന നടത്തും. പന്തളം രാജവംശം, മകര വിളക്ക് ഉത്സവത്തിനായി കൊടുത്തിവിടുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാകും ദീപാരാധന നടത്തുക. മകരവിളക്ക് ഉത്സവത്തിനായി മൂന്ന് പേടകങ്ങളിലാക്കി ശബരിമലയിലേക്ക് കാല്‍നടയായിട്ടാണ് തിരുവാഭരണങ്ങള്‍ കൊണ്ട് വരുന്നത്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നും ഘോഷയാത്രയായിട്ടാണ് കൊണ്ടുപാകുന്നത്.ജനുവരി 12 മുതൽ ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര തുടർച്ചയായി അഞ്ചാം വർഷവും തത്വമയി നെറ്റ്‌വർക്കിൽ തത്സമയം

Related Articles

Latest Articles