Friday, April 26, 2024
spot_img

തുവ്വൂരിലെ കിണറിനുമുണ്ട് പറയാനൊരു കഥ; ചരിത്രത്തിൽ വളച്ചൊടിക്കപ്പെട്ട മലബാർ ഹിന്ദു വംശഹത്യ

മലബാർ ലഹള ( മാപ്പിള ലഹള) – ഖിലാഫത്ത് മുന്നേറ്റത്തെ തുടർന്ന് മലബാറിൽ 1921 അരങ്ങേറിയ ഹിന്ദു കളുടെ വംശ ഹത്യ ആണ് മാപ്പിള ലഹള, ഖിലാഫത്ത് ഭരണം സ്ഥാപിക്കാൻ വേണ്ടി നടന്ന ലഹളയിൽ കഫിർകൾ ആയി കണക്കാകപെട്ട ഹിന്ദു വിശ്വാസികൾക്ക് ഒന്നുക്കിൽ മതം മാറുക അല്ലേൽ ലഹളകാരുടെ കത്തിക്ക് ഇര ആയി തീരുക എന്നത് മാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളു . ഏകദേശം 50000 അധികം ഹിന്ദുകൾ വധിക്കപെട്ടു, 2000 ത്തിൽ അധികം കുടുംബങ്ങൾ മത പരിവർത്തനം ചെയ്യപെട്ടു. നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ മാപ്പിള ലഹള സ്വതന്ത്ര സമരം ആയി ആണ് എഴുതപെട്ടിട്ടുള്ളത്.!!!!!!!?????

അന്നത്തെ കോൺഗ്രസ്‌ നേതാവ് ആയിരുന്ന കെ മാധവൻ നായരുടെ മലബാർ കലാപം എന്ന ബുക്കിൽ നിന്നും ചില വരികൾ

തുവ്വൂരിലെ കിണറിനുമുണ്ട് പറയാനൊരു കഥ ????

തുവ്വൂരിൽ ഒരു കിണർ ഉണ്ടായിരുന്നു. തുവ്വൂരിലെ കിണറിന്റെ കഥ കേട്ടാൽ അത് ഇറാക്കിലോ സിറിയയിലോ ആണെന്ന് തെറ്റിദ്ധരിക്കരുത് .ഐ എസ് തീവ്രവാദികൾ പോലും നാണിച്ചു പോകുന്ന ഭീകരമായ കൂട്ട ക്കൊല നടന്ന ഈ കുഗ്രാമം മലപ്പുറം ഏറനാട്ടെ കരുവാരക്കുണ്ടിനടുത്താണ് . 1921 സെപ്റ്റംബർ 24 ന് രാത്രി. നാളെ വരാനിരിക്കുന്ന കൊടും വിപത്തിനെക്കുറിച്ച് യാതൊരു സൂചനയുമില്ലാതെ തുവ്വൂ രിലെ ഹിന്ദുക്കൾ അവരുടെ കൂരകളിൽ ഉറങ്ങുകയാണ്‌ .നൂറോളം വീടുകൾ നേരം പുലരുന്നതിന് മുമ്പ് തന്നെ മാപ്പിള കലാപകാരികൾ വളഞ്ഞു . ആണുങ്ങളെയെല്ലാം കൈയും കാലും ബന്ധനസ്ഥരാക്കി പിടിച്ചു കൊണ്ടു പോയി .വീടുകളെല്ലാം ചുട്ടെരിച്ചു .പിടിച്ചു കെട്ടിയവരെല്ലം ചേരിക്കമ്മൽ കുന്ന് എന്ന സ്ഥലത്തേക്കും പിന്നെ അവിടെ നിന്ന് പാങ്ങോട് എന്ന സ്ഥലത്തേക്കും കൊണ്ടുപോയി .

അവിടെ കുന്നിന്റെ ചരിവിലുള്ള ഒരു പറമ്പിൽ കിഴക്കുഭാഗത്തായി ഒരു പാറയുണ്ട് .ആ പാറയുടെ അടുത്ത് വച്ച് ഓരോരുത്തരുടെയും വിചാരണ ആരംഭിച്ചു .വിചാരണ നടത്തിയത് വാരിയൻ കുന്നൻ കുഞ്ഞു മുഹമ്മദ് ഹാജിയാണെന്നും ചെമ്പ്രശ്ശേരി തങ്ങളാണെന്നും രണ്ടു പക്ഷമുണ്ട് .വാരിയൻ കുന്നന്റെ “മാർഷ്യൽ ലോ” പ്രകാരമായിരുന്നു വിചാരണ .പിടിച്ചു കെട്ടപ്പെട്ട 36 പേരെയും അപ്പോൾ തന്നെ 15 വാര അകലെയുള്ള കിണറ്റിന്റെ അരികെ കൊണ്ടുപോയി .ഒന്നൊന്നായി എല്ലാവരെയും കഴുത്തു വെട്ടി കിണറ്റിലിട്ടു .ചിലർ മരിച്ചിട്ടില്ലായിരുന്നു അവരെ മുകളിൽ നിന്ന് കമ്പിട്ട് കുത്തി .രണ്ട് മുന്ന് ദിവസം വരെ പലരുടെയും ഞരക്കം കിണറ്റിൽ നിന്ന് കേൾക്കാമായിരുന്നു .എന്നാൽ മാപ്പിള കലാപകാരികളെ ഭയന്ന് ആരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല മാസങ്ങൾക്ക് ശേഷം വടക്കേ ഇന്ത്യയിൽ നിന്ന് വന്ന കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ ശാസ്ത്രിയോടൊപ്പം കിണർ സന്ദർശിച്ച മുൻ കെ .പി .സി .സി പ്രസിഡണ്ടും ഖിലാഫത്ത് സമര നേതാവുമായ കെ .മാധവൻ നായർ തനിക്കു ഇരുപതോളം തലകളെണ്ണാൻ കഴിഞ്ഞെന്ന് ‘മലബാർ കലാപം ‘എന്ന തന്റെ പുസ്തകത്തിലെഴുതിയിരുന്നു .

ഈ ഘോരകൃത്യം കഴിഞ്ഞതോടെ ഏറനാട്ടിലെ കിഴക്കൻ പ്രദേശങ്ങളിലുള്ള ഹിന്ദുക്കൾ പല ദിക്കുകളിലേക്കും പാച്ചിലായി .ആഹാരത്തിനു വകയില്ലാതെ ,കാട്ടിലൊളിച്ചും പട്ടിണി കിടന്നും വീടും കുടിയും വെടിഞ്ഞും എങ്ങോട്ടെന്നറിയാതെ പേടിച്ചരണ്ടുപോയ അഗതികളുടെ അവശതകൾ ഓർക്കുമ്പോൾ ഹൃദയം പൊട്ടിത്തകരുകയാണെന്ന് മാധവൻ നായർ പറയുന്നു . തികഞ്ഞ മതേതര വാദിയും ഖിലാഫത്ത് നേതാവുമായിരുന്ന മാധവൻ നായർ ഇങ്ങിനെ തുടർന്നു “പക്ഷെ ഇതുകൊണ്ടെന്നും ഹിന്ദുക്കൾ യാതൊരു പാഠവും പഠിച്ചതായി തോന്നുന്നില്ല .അവനവന്റെ സമുദായത്തിലുള്ള അസമത്വങ്ങൾ തീർത്ത് ദേഹബലവും സംഘബ ലവും വർദ്ധിപ്പിക്കാൻ അവർ ശ്രദ്ധിക്കാത്ത പക്ഷം അവരെപ്പോഴും ഈ ആപത്തുകൾക്ക് വശപ്പെടുവാൻ വഴിയുള്ളതാണെന്നതിനു സംശയമില്ല .മാപ്പിളമാർ അജ്ഞാനത്തിലും അന്ധ വിശ്വാസത്തിലും മുഴുകി ഇരിക്കുന്നിടത്തോളം കാലം ഹിന്ദുക്കൾക്ക് അവരിൽ നിന്ന് ഇപ്രകാരമുള്ള അക്രമം നേരിടാനിടയുള്ളതാണ്. അതിനാൽ മാപ്പിളമാരെ പരിഷ്കരിക്കാനും തങ്ങളുടെ സമുദായത്തിൽ ബാധിച്ചിട്ടുള്ള ദോഷങ്ങൾ തീർക്കാനും ഹിന്ദുക്കൾ ബാധ്യസ്ഥരായിരിക്കുന്നു” .

ഖിലാഫത്ത് പ്രസ്ഥാ‍നത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന കോൺഗ്രസ് നേതാവിന് വരെ ഇങ്ങനെ എഴുതേണ്ടി വന്നുവെങ്കിൽ കലാപം എത്ര ഭീകരമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം .
അവലംബം -(മലബാർ കലാപം കെ മാധവൻ നായർ )

100YearsOfMalabarHinduGenocide

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles