Monday, June 17, 2024
spot_img

പൊലീസ് ക്യാംപിൽ നിന്ന് കാണാതായ പോലിസുകാരനെ കണ്ടെത്തി

മലപ്പുറം: പോലിസ് ക്യാംപില്‍നിന്ന് കാണാതായ പോലിസുകാരനെ കണ്ടെത്തി. അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാംപിലെ മുബഷീറിനെയാണ് പോലിസ് കണ്ടെത്തിയത്. വടകര സ്വദേശിയെയാണ് കാണാതായത്.

വയനാട്ടിലായിരുന്നുവെന്നാണ് പോലിസില്‍ മൊഴിനല്‍കിയത്. പോലിസ് ഇദ്ദേഹത്തെ അരീക്കോട് സ്‌റ്റേഷനിലെത്തിച്ചു. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ഒളിച്ചുപോകാന്‍ കാരണമെന്ന് എഴുതിവച്ചാണ് മുബഷീര്‍ നാടുവിട്ടത്. ഒരു പോലിസുകാരന്റെ നിസ്സഹായത എന്ന പേരിലായിരുന്നു കത്ത്.

ഇന്നലെ സ്വന്തം ബുള്ളറ്റിലാണ് പോയത്. സംഭവത്തിൽ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് തിരോധാനത്തിന് പിന്നിലെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Related Articles

Latest Articles