Monday, May 27, 2024
spot_img

റേഷന്‍ കടകളില്‍ ഇനിമുതല്‍ ബാങ്കിംഗ് സൗകര്യവും; പദ്ധതിയ്‌ക്ക് അംഗീകാരം നല്‍കി കേന്ദ്ര സർക്കാർ

ദില്ലി: റേഷന്‍ കടകളെ പൊതു സേവന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ്.പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് പുറമെ റേഷന്‍ കടകളില്‍ ബാങ്കിന് സേവനവും ലഭ്യമാകും.

ഈ സംവിധാനം എത്രയും വേഗം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഗ്രാമീണ ബാങ്കിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം, റേഷന്‍ ബാങ്കുകള്‍ എത്രത്തോളം ഉപകാരപ്രദമാണ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലുടനീളമുള്ള റേഷന്‍ കടയുടമ സംഘടനകളുടെ ഉന്നത നേതാക്കളെ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഡല്‍ഹിയിലേയ്‌ക്ക് ക്ഷണിച്ചു.

Related Articles

Latest Articles