Sunday, January 11, 2026

‘സി.പി.സി. അവാർഡ്-2018’ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടൻ ജോജു ജോർജ്ജ്, നടി ഐശ്വര്യ ലക്ഷ്മി

കൊച്ചി: സിനിമ പാരഡിസോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി. പി. സി. സിനി അവാർഡ്‌സ് 2018-ലെ പുരസ്കാരങ്ങൾ ഇന്ന് രാവിലെ കൊച്ചി ഐ എം എ ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്യപ്പെട്ടു.

മികച്ച നടനുള്ള പുരസ്കാരം ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജും, മികച്ച നടിക്കുള്ള പുരസ്കാരം വരത്തനിലെ അഭിനയത്തിന് ഐശ്വര്യ ലക്ഷ്മിയും, മികച്ച ചിത്രത്തിനുള്ള പുരസ്കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് വേണ്ടി പ്രൊഡ്യൂസർ സമീർ താഹിറും സ്വീകരിച്ചു.

മറ്റ് അവാർഡുകൾ ഇങ്ങനെ:

  • മികച്ച സംവിധായകൻ – ലിജോ ജോസ് പെല്ലിശ്ശേരി (ഈ. മ .യൗ)
  • മികച്ച തിരക്കഥാകൃത്ത്/സംഭാഷണം – സക്കറിയ മുഹമ്മദ് & മുഹ്സിൻ പരാരി (സുഡാനി ഫ്രം നൈജീരിയ)
  • മികച്ച ഛായാഗ്രാഹകൻ – ഷൈജു ഖാലിദ് ( ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ)
  • മികച്ച സഹനടി – പൗളി വിൽ‌സൺ (ഈ.മ.യൗ)
  • മികച്ച പശ്ചാത്തല സംഗീതം – പ്രശാന്ത് പിള്ള (ഈ.മ.യു)
  • മികച്ച ഒറിജിനൽ സോങ് – രണം ടൈറ്റിൽ ട്രാക്ക്
  • മികച്ച സൗണ്ട് ഡിസൈൻ – രംഗനാഥ് രവി (ഈ.മ.യൗ)
  • മികച്ച എഡിറ്റർ – നൗഫൽ അബ്ദുള്ള (സുഡാനി ഫ്രം നൈജീരിയ)

മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തിയുള്ള പ്രത്യേക പ്രതിഭാ പുരസ്കാരം വെറ്ററൻ സ്റ്റണ്ട് ഡയറക്റ്റർ – ത്യാഗരാജൻ മാസ്റ്റർക്ക് നൽകി. രാവിലെ പത്തു മണിമുതൽ നടന്ന ചടങ്ങിൽ ഗ്രൂപ് മെമ്പർമാരും, സിനിമാ സ്നേഹികളും തുടങ്ങി മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു.

Related Articles

Latest Articles