Thursday, April 25, 2024
spot_img

ഹൈന്ദവവിരുദ്ധത സമർത്ഥമായി ഒളിച്ചു കടത്തുകയാണ് ‘പുഴു’ വിലൂടെ സംവിധായിക; എല്ലാ പ്രതിനായക കഥാപാത്രങ്ങൾക്കും പൂണൂൽ നിർബന്ധമാണോ? ‘പുഴു’ വിലെ ജാതി രാഷ്ട്രീയം ചോദ്യം ചെയ്യുന്ന അഞ്ജു പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

മഹാനടൻ മമ്മൂട്ടിയുടെ പ്രതിഭ ഉപയോഗിച്ച് ഹൈന്ദവ വിരുദ്ധത ഒളിച്ചു കടത്തുന്ന സിനിമയാണ് ‘പുഴു’ വെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് അഞ്ജു പാർവതി. മുസ്ലീമായതിന്റെ പേരിൽ തനിക്ക് കൊച്ചിയിൽ ഫ്ലാറ്റ് കിട്ടുന്നില്ലെന്ന ഇരവാദം ഉന്നയിച്ച സംവിധായികയുടെ മനസ്സിലെ ഹൈന്ദവ വിരുദ്ധത സിനിമയിൽ പ്രതിഫലിക്കുന്നുവെന്നും അവർ നിരീക്ഷിക്കുന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പലപ്പോഴും ജാതീയതയുടെ ഭീകര ഇരകളാവുന്നത് ദളിതരല്ല; മറിച്ച് നായരും മേനോനുമൊക്കെയാണ്. മമ്മൂക്കയെന്ന മഹാനടൻ്റെ സൂക്ഷ്മാഭിനയപാടവം നല്ല രീതിയിൽ പുഴുവിൽ പ്രതിഫലിക്കുന്നുണ്ട് . അത് മാത്രമാണ് പുഴു എന്ന സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഏക ഘടകമെന്നും അഞ്ജു പോസ്റ്റിൽ പറയുന്നു.

അഞ്ജു പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

മുസ്ലീം ആയതുകൊണ്ട് കൊച്ചിയിൽ ഫ്ലാറ്റ് വാടകയ്ക്ക് കിട്ടുന്നില്ലെന്ന ഇരവാദം ഇറക്കി അടപടലം തേഞ്ഞുപ്പോയ ഒരു സംവിധായകയുടെ മനസ്സിലെ പുഴുക്കുത്ത് അപ്പാടെ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് “പുഴു “.സിനിമാ Promotionനൊപ്പം സമർത്ഥമായിട്ടുള്ള റിലീജിയസ് മാർക്കറ്റിങ്ങ് നടത്താൻ ശ്രമിച്ച് തേഞ്ഞുപ്പോയ രദീന
മമ്മൂട്ടി എന്ന മഹാനടൻ്റെ അഭിനയപാടവത്തിൻ്റെ മറയിൽ കൂടി ഹൈന്ദവവിരുദ്ധത സമർത്ഥമായി ഒളിച്ചു കടത്തുകയാണ് ഇതിലെമ്പാടും.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, പ്രബുദ്ധതയെന്ന വാക്ക് വെറും അലങ്കാരമാക്കിയ കേരളത്തിൽ ജാതീയത ആയുധമാക്കുന്നത് പേരിനൊപ്പം ജാതിവാൽ കെട്ടിയ വർമ്മ,വാര്യർ,മേനോൻ,പിള്ളമാരല്ലാ! ഉയർന്ന ജാതിയിൽ ജനിച്ചുപ്പോയതിനാൽ മാത്രം ബ്രാഹ്മണിക്കൽ ഹെജിമണിയുടെ വക്താക്കളെന്ന ചുവരെഴുത്ത് പേറേണ്ടി വരുന്ന നമ്പൂതിരിമാരുമല്ല. മറിച്ച് കഴിഞ്ഞ നൂറ്റാണ്ടുകളിൽ തങ്ങളുടെ പൂർവ്വികർ നേരിട്ട കൊടിയ ജാതീയപീഡനങ്ങളെ മറക്കാതെ നെഞ്ചിൽ പേറി ഇന്നും അതിനെയെടുത്ത് പൊടിതട്ടി സ്വകാര്യലാഭങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകളും അവരെ അതിനായി പ്രേരിപ്പിക്കുന്ന പുരോഗമനവാദ വക്താക്കളുമാണ്. കേവലമൊരു വിനോദോപാധിയായ സിനിമയ്ക്കുള്ളിൽ പോലും അത് സമർത്ഥമായി പ്രയോഗിക്കപ്പെടുന്നുണ്ട്.
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പലപ്പോഴും ജാതീയതയുടെ ഭീകര ഇരകളാവുന്നത് ദളിതരല്ല; മറിച്ച് നായരും മേനോനുമൊക്കെയാണ്. അവർ ഇവിടുത്തെ നടപ്പുരീതികളെ വിമർശിച്ചാൽ അത് പുരോഗമനാശയത്തിനു എതിരാണെങ്കിൽ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് പേരിനൊപ്പമുളള ജാതിവാലാണ്. ആശയപരമായ സംവാദങ്ങൾക്കിടയിൽ ഉത്തരമില്ലാതാകുമ്പോൾ പേരിനൊപ്പമുള്ള വാൽ സമർത്ഥമായി എടുത്തിടും . അതൊരു നായർ സ്ത്രീയാണെങ്കിൽ ഉടനെ അച്ചി പ്രയോഗത്തിലേയ്ക്ക് ഒരു കടന്നുകയറ്റമുണ്ട്. പിന്നീട് കേരളചരിത്രത്തിലെ ഉണ്ണിയച്ചി ചരിതമൊക്കെ കുടഞ്ഞിട്ട് കുഴിയിൽ പോയ കാരണവന്മാരെയെയും കാരണവത്തിമാരെയുമൊക്കെ നിരത്തി നിറുത്തി സ്മാർത്ത വിചാരണ ചെയ്യിക്കും.
ഇവിടെ ജാതീയത പച്ചയ്ക്ക് പറഞ്ഞ് വോട്ടു തേടുന്നതിൽ ആക്ഷേപമില്ല. ജാതിയുടെ നേർക്കാഴ്ചകളായ സംവരണമണ്ഡലങ്ങളിൽ ജനാധിപത്യത്തെ കൂട്ടിചേർക്കുന്നതിൽ അസ്വഭാവികതയില്ല. പക്ഷേ ആരെങ്കിലും പേരിനൊപ്പം സ്വന്തം പൈതൃകത്തിന്റെ അടയാളങ്ങൾ കൂട്ടിക്കെട്ടിയാൽ ഉടൻ മാടമ്പിയായി; സവർണ്ണനായി. ഇവിടെ ജാതീയതയുണ്ട്. അത് പക്ഷേ ദളിത് ആക്ടിവിസ്റ്റുകൾ സ്വയം ദലിതരെന്ന ലേബലിൽ ചാപ്പകുത്തി പറയുന്ന സവർണ്ണജാതീയതയല്ല. മറിച്ച് ഒരു വിഭാഗം മനുഷ്യരെ ജാതികുടത്തിലടച്ച് അതിന്മേല്‍ നിധികാക്കുന്ന ഭൂതങ്ങളെപോലെ ഇരിക്കുന്ന ജാതി-രാഷ്ട്രീയ സംഘടനകൾക്കുള്ളിലാണ്.
ദളിത് പഠനങ്ങളിൽ ജാതിയെന്നതിനെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്-ജാതി ഒരു മൂലധനമാണ്; സാംസ്കാരിക മൂലധനം .ജാതിശ്രേണിയില്‍ മുകളിലേയ്ക്ക് പോകുന്തോറും ഈ മൂലധനം ഗുണാത്മകമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ജാതി ശ്രേണിയുടെ താഴേക്ക് സഞ്ചരിക്കുമ്പോള്‍ ഇത് നിഷേധാതമകമായിട്ടാകും പ്രവര്‍ത്തിക്കുക”. എത്ര അപക്വമായ നിർവചനമാണത്. ഏതാണ് ഈ ഉയർന്ന ശ്രേണി? എന്താണ് ആ താഴ്ന്ന ശ്രേണി? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വന്തം തലച്ചോര്‍ രാഷ്ട്രിയങ്ങള്‍ക്ക് പണയം വെച്ച് ഇല്ലാത്ത ശ്രേണികൾ ഉണ്ടെന്ന് പതംപറഞ്ഞ് ദളിതന്‍ എന്ന ലേബലിൽ അറിയപ്പെടാനാണ് മാത്രം താല്പര്യമെങ്കിൽ അതിന്റെ പേര് ആക്റ്റിവിസം എന്നല്ല മനുഷ്യരേ. ജാതീയത എന്നത് ഇന്ന് അസ്സലൊരു trump card ആണ്.
അത് സമർത്ഥമായി ഉപയോഗിക്കുന്നവരറിയുന്നില്ല ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ചിന്തിക്കുന്ന രാഷ്ട്രീയബോധമുള്ള , രാഷ്ട്രബോധമുള്ള മനുഷ്യർക്ക് നിങ്ങളിലെ ആട്ടിൻത്തോലണിഞ്ഞ ചെന്നായയെ വൃക്തമായി മനസ്സിലായിട്ടുണ്ടെന്ന യാഥാർത്ഥ്യം.
സംഘടിത വോട്ട് ബാങ്കുകളെ കാണുമ്പോൾ കൈകൂപ്പുകയും അവരുടെ തെറ്റുകളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയക്കാരുടെ അജണ്ടയുടെ ഇരകളാണ് ഇന്നത്തെ കേരളീയസമൂഹത്തിലെ ബ്രാഹ്മണർ . ഹിന്ദുക്കളില്‍ ഭിന്നതയുണ്ടാക്കാന്‍ ഉള്ള ഏറ്റവും എളുപ്പവഴിയാണ് പൂണൂലിട്ടവരുടെ ജാത്യാഭിമാനത്തെ പ്രസൻ്റ് ചെയ്യിക്കുക എന്നത്. എല്ലാ ക്രൂരതയും മനസ്സിലൊളിപ്പിച്ച നായകനായ പ്രതിനായകന്‍ ഏകാന്തതയില്‍ ആസ്വദിക്കുന്ന മാമവസദാ ജനനീ എന്ന തമിഴ് ബ്രാഹ്മണ ആലാപനത്തിലുള്ള കർണ്ണാടക സംഗീത കീർത്തനം. ബന്ധുവിന്റെ പേരക്കുട്ടിയുടെ ഉപനയച്ചടങ്ങു പോലും ഒഴിവാക്കാത്ത മതേതര സംവിധായികയുടെ മനസ്സിലെ പുഴുക്കടി വ്യക്തം. താഴ്ന്ന ജാതിക്കാരനായ കലാകാരനെ കല്യാണംകഴിച്ച പെങ്ങളേയും ഭർത്താവിനെയും കൊല്ലുന്ന
അസഹിഷ്ണുവായ സവര്‍ണ്ണഹിന്ദുവിന് പൂണൂൽ നിർബന്ധം. നിഷ്കുവായ മുസ്ലീമിനെ കൊല്ലുന്ന പോലീസും സവർണ്ണനായേ തീരൂ. വെറും സവർണ്ണനായാൽ പോരാ; വീതിയുള്ള വെള്ളക്കയറു പോലുള്ള പൂണൂൽ തന്നെ വേണം. പ്രബുദ്ധ നവോത്ഥാന കേരളത്തെ നടുക്കിയ കെവിൻ്റെ ദുരഭിമാനകൊലയിലെ പ്രതിയും നീനുവിൻ്റെ അച്ഛനുമായ ചാക്കോ നമ്പൂതിരിയും തട്ടിക്കൊണ്ടു പോയ ഷാനു , നിയാസ‌്, ഇഷാൻ, റിയാസ‌്, ഷിബിൻ, ഫസൽ, ഷിനു, റമീസ‌് എന്നിവർ ഭട്ടതിരിയുമായിരുന്നല്ലോ. കിഴക്കമ്പലത്തെ 20-20 പ്രവർത്തകനായ ദളിത് യുവാവിനെ കൊന്ന CPM കാർ എല്ലാവരും പൂണുലിട്ട എമ്പ്രാതിരിമാരാണല്ലോ. അഭിമന്യുവിനെ കൊന്നവർ യോഗക്ഷേമ സഭയിലെ അംഗങ്ങളായിരുന്നല്ലോ !
മമ്മൂക്കയെന്ന മഹാനടൻ്റെ സൂക്ഷ്മാഭിനയപാടവം നല്ല രീതിയിൽ പുഴുവിൽ പ്രതിഫലിക്കുന്നുണ്ട് . അത് മാത്രമാണ് പുഴു എന്ന സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം. പക്ഷേ ആ മനുഷ്യൻ്റെ ജനകീയതയുടെയും പ്രതിഭയുടെയും മറവിൽ ഒളിച്ചു കടത്തുന്ന തീവ്രവാദ വെള്ളപൂശലും പൂണൂലിട്ട മനുഷ്യരോടുള്ള തീരാത്ത പകയും കാണാതെ പോകരുത്. ആകെ മൊത്തം മമ്മൂക്ക ഒഴികെയുള്ള പുഴു ക്രൂവിൻ്റെ ഉള്ളിലെ ഹൈന്ദവ വിരുദ്ധത ചൊറിയൻ പുഴുവായി രൂപാന്തരം പ്രാപിച്ചതാണ് പുഴു എന്ന സിനിമ .

Related Articles

Latest Articles