Sunday, May 19, 2024
spot_img

കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ഭീകരാക്രമണം; സ്വന്തം ആളുകളെ തന്നെയാണ് ഇവർ കൊലപ്പെടുത്തുന്നത്: അപലപിച്ച് അനുപം ഖേർ

ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് ബോളിവുഡ് താരം അനുപം ഖേർ. കശ്മീരി പണ്ഡിറ്റുകൾ എപ്പോഴും ആക്രമിക്കപ്പെടുന്നുവെന്നത് നാണക്കേട് ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ഷോപ്പിയാനിലാണ് കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം നടന്നത്.

കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ അലപിച്ചു. പണ്ട് കാലത്ത് നടന്ന അതേ അതിക്രമം ഇപ്പോഴും കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടാകുന്നു എന്നത് നാണക്കേടാണ്. സ്വന്തം ആളുകളെ തന്നെയാണ് ഇവർ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ 30 വർഷമായി ഇതാണ് തുടർന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് പറയുന്നത്.

കശ്മീർ ഫയൽസ് എന്ന സിനിമ വസ്തുതാ വിരുദ്ധമാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഇത്തരക്കാർക്കുള്ള തിരിച്ചടിയാണ് കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ. അഞ്ച് ലക്ഷം ആളുകൾക്കാണ് സ്വന്തം വീടും നാടും നഷ്ടമായത്. ഇത് ഒരിക്കലും നടക്കില്ലെന്നാണ് ചിലരുടെ വാദം. ഇത് തെറ്റാണെന്നും അനുപം ഖേർ കൂട്ടിച്ചേർത്തു.

ഉച്ചയോടെയായിരുന്നു ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റുകളായ സഹോദരങ്ങൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ആപ്പിൾ തോട്ടത്തിൽ ജോലികളിൽ മുഴുകിയിരുന്ന ഇവർക്ക് നേരെ ഭീകരർ വെടിയുതിർത്തത്.

Related Articles

Latest Articles