Thursday, May 16, 2024
spot_img

വൃക്ക രോഗ ചികിത്സയിൽ മലയാളി പെൺകുട്ടിക്ക് സ്വർണ്ണ നേട്ടം ! അഭിമാന നേട്ടവുമായി ഡോ. രഞ്ജിനി രാധാകൃഷ്ണൻ

നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തുന്ന ഡിഎന്‍ബി (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) പരീക്ഷയിൽ മലയാളി പെൺകുട്ടിക്ക് ഒന്നാം സ്ഥാനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിലെ മുൻ വിദ്യാര്‍ത്ഥിനിയും എറണാകുളം കൂത്താട്ടുകുളം സ്വദേശിനിയുമായ ഡോ. രഞ്ജിനി രാധാകൃഷ്ണനാണ് ഡോ. എച്ച്.എല്‍. ത്രിവേദി ഗോള്‍ഡ് മെഡല്‍ നേടിയത്. ദേശീയ തലത്തില്‍ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നും നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദം നേടിയവരും പങ്കെടുക്കുന്ന മത്സര പരീക്ഷയാണ് ഡിഎന്‍ബി പരീക്ഷ. നെഫ്രോളജി രംഗത്ത് കൂടുതല്‍ വിദഗ്ധ പരിചരണം ഉറപ്പാക്കാനും ഈ ബിരുദത്തിലൂടെ സാധിക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോ. രഞ്ജിനി രാധാകൃഷ്ണനെ അഭിനന്ദിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ്. പഠിച്ച ശേഷം രഞ്ജിനി മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം.ഡി. കരസ്ഥമാക്കി. തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും നെഫ്രോളജി വിഭാഗത്തില്‍ ഡിഎം ബിരുദം നേടിയത്. ഈ ബിരുദം നേടിയ ശേഷമാണ് ഡിഎന്‍ബി. പരീക്ഷ എഴുതിയതും സ്വര്‍ണ മെഡല്‍ നേടിയതും. മേയ് 10ന് ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന കോണ്‍വക്കേഷനില്‍ രാഷ്ട്രപതി സ്വര്‍ണമെഡല്‍ സമ്മാനിക്കും.

Related Articles

Latest Articles