Tuesday, April 30, 2024
spot_img

വെള്ളമുണ്ട മാവോയിസ്റ്റ് കേസ് ! നാല് പ്രതികളും കുറ്റക്കാരാണെന്ന് എൻഐഎ കോടതി ; പ്രതികൾക്കെതിരെ യുഎപിഎ കുറ്റവും തെളിഞ്ഞു

കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി.വയനാട് വെള്ളമുണ്ടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒന്നാംപ്രതി രൂപേഷ്, നാലാം പ്രതി കന്യാകുമാരി,ഏഴാംപ്രതി അനൂപ്, എട്ടാംപ്രതി ബാബു ഇബ്രാഹിം എന്നിവരെയാണ് കുറ്റക്കാരെന്ന് എൻഐഎ കോടതി വിധിച്ചത്. യുഎപിഎ നിയമപ്രകാരം ഇവർ കുറ്റക്കാരാണ്. രൂപേഷിനും കന്യാകുമാരിക്കുമെതിരായ ഗൂഢാലോചനാ കുറ്റവും,ആയുധ നിയമപ്രകാരവുമുള്ള കുറ്റങ്ങളും തെളിഞ്ഞു.

മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നൽകി എന്നാരോപിച്ചാണ് സിവിൽ പൊലീസ് ഓഫീസറായ എ.ബി പ്രമോദിന്റെ വീട്ടിൽ മാവോയിസ്റ്റ് സംഘം അതിക്രമിച്ചെത്തിയത്. തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി സിപിഒയുടെ വീട്ടിലെത്തിയ സംഘം ജോലി രാജിവെക്കാൻ ആവശ്യപ്പെടുകയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി പ്രമോദിൻ്റെ മോട്ടോർ സൈക്കിൾ കത്തിക്കുകയും ചെയ്തു. പുറത്തേക്ക് വന്ന പ്രമോദിന്‍റെ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സംഘം രക്ഷപ്പെട്ടു. ഒറ്റുകാര്‍ക്ക് ഇതാണ് ശിക്ഷയെന്ന് പോസ്റ്ററും വീട്ടില്‍ പതിച്ചിരുന്നു.

Related Articles

Latest Articles