Sunday, June 16, 2024
spot_img

ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികള്‍ കാബുള്‍ ജയിലില്‍ അഴിയെണ്ണുന്നു ; സ്ഥിരീകരിച്ച് കേന്ദ്രം

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ ചേര്‍ന്ന 10 ഇന്ത്യാക്കാര്‍ അഫ്ഗാനിസ്ഥാന്‍ ജയിലിലുണ്ടെന്നു സ്ഥിരീകരിച്ചു കേന്ദ്രസര്‍ക്കാര്‍. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിന്‍ ജേക്കബ് പാലത്ത് എന്നിവരാണ് കാബുള്‍ ജയിലിലുള്ള മലയാളികള്‍. ഐഎസില്‍ ചേര്‍ന്ന നഫീസ, റുക്‌സാന അഹംഗീര്‍, സാബിറ, റുഹൈല തുടങ്ങിയവരും ജയിലിലുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഐഎസ് ഭീകരരുടെ വിധവകള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരാണു കാബൂളിലെ ജയിലിലുള്ളത്. ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യയിലെത്തിയാല്‍ ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് ഇവര്‍ വിചാരണ നേരിടേണ്ടിവരും

Related Articles

Latest Articles