Thursday, October 29, 2026

വീണ്ടും ഞെട്ടിക്കുന്ന വേഷപ്പകർച്ചയുമായി ഫഹദ്: ‘മലയന്‍കുഞ്ഞ്’ ട്രെയ്‌ലർ

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ‘മലയന്‍കുഞ്ഞി’ന്‍റെ ട്രെയ്‌ലർ പുറത്ത്. പതിവ് തെറ്റിക്കാതെ ഗംഭീര വേഷപ്പകർച്ചയാണ് ഇത്തവണയും ഫഹദ് ചിത്രം എത്തുമ്പോൾ കാണാനാകുന്നത്.

വ്യത്യസ്‍തമായ കഥാപാത്രസൃഷ്‍ടിയും കഥാപരിസരവുമാണ് ചിത്രത്തിന്‍റേതെന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചന. ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2022 ഫെബ്രുവരി റിലീസ് ആണ് ചിത്രം. ‘ട്രാന്‍സി’നു ശേഷം ഫഹദിന്‍റേതായി തിയറ്ററുകളിലെത്തുന്ന മലയാള ചിത്രമാണിത്. തെലുങ്ക് അരങ്ങേറ്റ ചിത്രം പുഷ്‍പയാണ് ഫഹദിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. അല്ലു അര്‍ജുന്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍

എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ചുറി റിലീസ് തിയറ്ററുകളിലെത്തിക്കും.

Related Articles

Latest Articles