Sunday, January 11, 2026

വീണ്ടും സൂപ്പർ സ്റ്റാർ ആയി മമ്മൂക്ക …! കെയര്‍ ആന്റ് ഷെയറിന്റെ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു,പരിശോധനയ്ക്കായി വിദഗ്ധ സംഘം സജ്ജമെന്ന് മമ്മൂട്ടിയുടെ പി ആർ ഒ

കൊച്ചി : ബ്രഹ്മപുരത്തെ വിഴുങ്ങിയ മാലിന്യ പുകയിൽ ബുദ്ധിമുട്ടിയ ജനങ്ങൾക്ക് ആവശ്യമായ വൈദ്യ സഹായവുമായി നടൻ മമ്മൂട്ടി രംഗത്തെത്തിയ വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ പ്രശസ്തി നേടിയിരുന്നു.എന്നാൽ ഇന്നലെ മുതൽ അതിന്റെ പ്രവർത്തനങ്ങൾക് തുടക്കം കുറിക്കുകയാണ്.മമ്മൂട്ടിയുടെ നിർദ്ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇന്നലെ മുതല്‍ സൗജന്യ പരിശോധന തുടങ്ങിക്കഴിഞ്ഞു.ഇതോടെ വീണ്ടും സൂപ്പർ സ്റ്റാർ ആയിക്കഴിഞ്ഞിരിക്കുകയാണ് മമ്മൂട്ടി.

മൂന്നു ദിവസങ്ങളില്‍ മെഡിക്കൽ സംഘം മരുന്നുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മാസ്‌കുകളുമായി ഒരോ വീടിനടുത്തേക്കെത്തും. മമ്മൂട്ടിയെ കുറിച്ചും നടന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും മമ്മൂട്ടിയുടെ പി ആർ ഒ ആയ റോബർട്ട് കുര്യാക്കോസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

Related Articles

Latest Articles