Monday, April 29, 2024
spot_img

60 ആയെങ്കിലും 16കാരിയെ പോലാണ്, സൗന്ദര്യത്തിന്റെ രഹസ്യം ആ നുണക്കുഴിയാണ്; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മംമ്ത

നടി മംമ്ത മോഹന്‍ദാസ് അമ്മയു‌ടെ പിറന്നാളിന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അമ്മയ്ക്ക് 60 ആയെങ്കിലും ഇപ്പോഴും 16 കാരിയെപ്പോലെയാണെന്നും നുണക്കുഴികളാണ് അമ്മയുടെ സൗന്ദര്യമെന്നും മംമ്ത കുറിക്കുന്നു.

പ്രിയപ്പെട്ട അമ്മ നിങ്ങള്‍ക്കിന്ന് 60 വയസായി. എങ്കിലും ഇന്നും 16കാരിയെപോലെയാണ് നിങ്ങളുള്ളത്. പ്രത്യേകിച്ചും ആ നുണക്കുഴിയാണ് നിങ്ങളുടെ സൗന്ദര്യത്തെ തിളക്കുമുള്ളതാക്കുന്നത്. ഇനിയും ഏറെക്കാലം ആ നുണക്കുഴികള്‍ ആഴമുള്ളതായി തീരട്ടെ. എല്ലാവിധ ആയുരാരോഗ്യങ്ങളും ഉണ്ടാകട്ടെ. ജന്മദിനാശംസകള്‍ അമ്മ.

മലയാള സിനിമയിലെ ബോള്‍ഡ് ആയിട്ടുള്ള താരം എന്ന വിശേഷമാണ് മംമ്തക്കുള്ളത്. കാന്‍സറിനോട് പൊരുതിയ താരം അത് പുറത്തുപറയാനും മ‌ടിച്ചില്ല. പൃഥ്വിരാജ് നായകനായെത്തിയ ജനഗണമനയാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് ആണ് മലയാളത്തില്‍ താരത്തിന്‍റെ അടുത്ത പ്രോജക്‌ട്.

Related Articles

Latest Articles