Monday, April 29, 2024
spot_img

നിവിന്‍ പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു?? റിപ്പോർട്ട് പുറത്ത്

നിവിന്‍ പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നുവെന്ന് സൂചനകൾ. നയന്‍താര കേന്ദ്ര കഥാപാത്രമാകുന്ന ‘ഡിയര്‍ സ്റ്റുഡന്‍സ്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്‍ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലാണ് നേരത്തെ നിവിന്‍ പോളിയും നയന്‍താരയും നായിക നായകന്മാരായി എത്തിയിരുന്നത്. ‘താരം’ എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷന്‍ ആന്‍ഡ്ര്യൂസ് സംവിധാനം ചെയ്‍ത സാറ്റര്‍ഡേ നൈറ്റ് ആണ് നിവിന്‍ പോളി നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്.

നിവിന്‍ പോളിയുടെ റിലീസിനായി ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്നാണ് ‘തുറമുഖം’. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്റെ റിലീസ് നിരവധി തവണ മാറ്റിവച്ചിരുന്നു. ചിത്രം ഡിസംബറില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Related Articles

Latest Articles