Sunday, January 11, 2026

യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി അറസ്റ്റിൽ ; തൃശൂ‍ർ സ്വദേശി പിടിയിലായത് കർണാടകയിൽ

കൊച്ചി : കെഎസ്ആ‍ർടിസി ബസ് സ്റ്റാൻ‍ഡിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. തൃശൂ‍ർ സ്വദേശിയായ ആഗ്നൻ ആണ് പോലീസിന്റെ പിടിയിലായത്. കർണാടകയിലെ ചിക്കമംഗലൂരിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

പാലക്കാട് സ്വദേശിയായ സന്തോഷ് എന്ന യുവാവിനെയാണ് പ്രതി കൊലപ്പെടുത്തിയത്. വാക്കു തര്‍ക്കത്തിനിടെ ആഗ്നൻ സന്തോഷിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം 3 ന് എറണാകുളം കെ എസ് ആ‍ർ ടിസി ബസ് സ്റ്റാൻ‍ഡിന് സമീപത്തുവച്ചാണ് സന്തോഷിന്‍റെ മൃതദേഹം കണ്ടെത്തിയത്

Related Articles

Latest Articles