Friday, April 19, 2024
spot_img

വിഘ്നങ്ങളൊഴിയാന്‍ വിഘ്നേശ്വരന് ഏത്തമിടുന്നതെങ്ങിനെ? അറിയേണ്ടതെല്ലാം

ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവൻ്റെയും പാർവതിദേവിയുടേയും രണ്ടാമത്തെ പുത്രനായ ഗണപതിയെ ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് കണക്കാക്കുന്നത്. ഇതോടൊപ്പം വിഘ്നങ്ങളകറ്റാൻ ഗണപതിയെ സ്തുതിക്കുന്നതാണ് ഉത്തമം.അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം.

ഒരിക്കൽ മഹാവിഷ്ണു ശിവകുടുംബത്തെ വൈകുണ്ഠത്തിലേക്ക് ക്ഷണിച്ചു. ശിവകുടുംബത്തിലെ എല്ലാവരും വൈകുണ്ഠത്തിൽ എത്തി സംസാരത്തിൽ മുഴുകി. എന്നാൽ ഗണപതി ഭഗവാൻ മാത്രം ചുറ്റിപ്പറ്റി നടന്നു. ഇതിനിടെയാണ് മഹാവിഷ്ണുവിൻ്റെ സുദര്‍ശന ചക്രം ഗണപതിയുടെ കണ്ണിൽപ്പെട്ടത്. എന്തുകണ്ടാലും ഉടൻ വായിലിടുന്ന ഗണപതി സുദര്‍ശന ചക്രവും വിയിലിട്ടു. എന്നാൽ വിഴുങ്ങാൻ അല്പം ബുദ്ധുമുട്ടുള്ളതിനാൽ വായിൽ വച്ച് കളിച്ചുകൊണ്ടിരുന്നു. സുദര്‍ശന ചക്രം തിരഞ്ഞ മഹാവിഷ്ണുവിന് ഗണപതിയെ കണ്ടപ്പോള്‍ കാര്യം പിടികിട്ടി. ഭയപ്പെടുത്തിയാല്‍ പേടിച്ചു വിഴുങ്ങിയാലോ എന്നു കരുതി ചിരിപ്പിക്കാന്‍ ഭഗവാന്‍ ഗണപതിയുടെ മുന്നില്‍നിന്ന് ഏത്തമിടിച്ചു. ഇത് കണ്ട ഗണപതി കുടുകുടെ ചിരിച്ചു. സുദര്‍ശന ചക്രം വായിൽ നിന്ന് താഴേക്ക് വീണു. ആപത്ത് ഒഴിഞ്ഞു.

ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിച്ചു കുമ്പിടുകയും നിവരുകയും ചെയ്തു കൊണ്ടാണ് ഏത്തമിടുന്നത്.

Related Articles

Latest Articles