തൃശൂർ: ഇന്‍ഷുറന്‍സ് ഏജന്റായ യുവതിയെ പോളിസിയുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കൊടുവള്ളി സ്വദേശി തൃശൂരില്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വാവാട് ദേശം കൊളങ്ങരകണ്ടിയിൽ ജയൻ കെ രാജൻ(40) എന്നയാളാണ് അറസ്റ്റിലായത്.
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ നഗരത്തോടുചേർന്ന ഒരു ഹോട്ടലിലെ മുറിയിൽ വച്ച് സംസാരിക്കുന്നതിനിടയിൽ ഒരു പാനീയം നൽകി മയക്കി കിടത്തി ലൈംഗിക പീഢനം നടത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണിൽ പകർത്തിയ നഗ്ന ഫോട്ടോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും, നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ചും യുവതിയെ ലൈഗികപീഡനത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു.

