Monday, April 29, 2024
spot_img

അമ്മയെ സ്വീകരിക്കാൻ പൂക്കളുമായി എയർപോർട്ടിലെത്തി പ്രമുഖ നടന് കിട്ടിയത് ചെരുപ്പിനടി; വീഡിയോ വൈറൽ

വാഷിംഗ്‌ടൺ: വിമാനത്താവളത്തിൽ അമ്മയെ സ്വീകരിക്കാനെത്തിയ മകനെ ചെരുപ്പുകൊണ്ടടിച്ച് അമ്മ. സംഭവം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരികുകയാണ്. ‘മിസ് യൂ’ എന്ന പ്ലക്കാര്‍ഡ് ബോര്‍ഡും കൈനിറയെ പൂക്കളുമായി ചിരിച്ച് ഉല്ലസിച്ചാണ് അന്‍വര്‍ എന്ന അമേരിക്കന്‍ നടനായ മകന്‍റെ വരവ്. എന്നാൽ, മകന്‍ അടുത്തേക്ക് എത്തിയതോടെ ചെരുപ്പൂരി അടിച്ചോടിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.

കെട്ടിപ്പിടിക്കാൻ എത്തിയ മകന്റെ ദേഹത്ത് പല തവണയായി ചെരുപ്പ് കൊണ്ട് അടിച്ചാണ് അമ്മ രോഷം തീര്‍ത്തത്. ഇതേതുടർന്ന് എയർപോർട്ടിലുള്ളവര്‍ പരിഭ്രാന്തരാകുന്നതും കാണാം. എന്നാൽ, അമ്മയുടെ ഇത്തരത്തിലൊരു പ്രതികരണത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആളുകള്‍ സംഭവത്തെ പല രീതിയിലാണ് പ്രചരിപ്പിക്കുന്നത്.

അതേസമയം അന്‍വര്‍ തന്നെയാണ് സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിക്ക് താഴെ രസകരമായ അഭിപ്രായങ്ങളാണ് വരുന്നത്. അടിച്ചതിന് ശേഷം അമ്മ മകനെ ചീത്ത പറയുന്നതും കാണാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്.

Related Articles

Latest Articles