Sunday, May 5, 2024
spot_img

രക്ഷകനായി മായങ്ക് അഗർവാൾ; ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ സ്കോർ 221ലേക്ക് എത്തി. 246 പന്തുകള്‍ നേരിട്ട മായങ്ക് 14 ഫോറും നാല് സിക്‌സും സഹിതം 120 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്. ശുഭ്മാന്‍ ഗില്‍ 44 റണ്‍സെടുത്തു. 25 റണ്‍സുമായി വൃദ്ധിമാന്‍ സാഹയാണ് മായങ്കിന് കൂട്ടായി ക്രീസിലുളളത്.

ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിരുന്നു ഇന്ത്യ. എന്നാല്‍ അതേ സ്‌കോറില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഗില്ലാണ് ആദ്യം മടങ്ങിയത്. അജാസിന്റെ പന്തില്‍ സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ പൂജാരയേയും അജാസ് മടക്കി. അഞ്ച് പന്ത് മാത്രമായിരുന്നു പൂജാരയ്ക്ക് ആയുസ്. നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നതിയത്. പരിക്കേറ്റ അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ എന്നിവര്‍ പുറത്തായി. രഹാനെയ്ക്ക് പകരം വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി. ജഡേജയ്ക്ക് പകരം ജയന്ത് യാദവ് കളിക്കും. ഇശാന്തിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി.

ന്യൂസിലൻഡ് ടീം: ടോം ലാഥം (ക്യാപ്റ്റന്‍), വിൽ യങ്, ഡാരിൽ മിച്ചൽ, റോസ് ടെയ്‌ലർ, ഹെൻറി നിക്കോൾസ്, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പര്‍), രച്ചിൻ രവീന്ദ്ര, കൈൽ ജാമിസൺ, ടിം സൗത്തി, വില്യം സോമർവില്ലെ, അജാസ് പട്ടേൽ.

ഇന്ത്യ ടീം: മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, ജയന്ദ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

Related Articles

Latest Articles