Saturday, November 7, 2026

കോഴിക്കോട് യുവാവ് വെടിയേറ്റു മരിച്ചു: സുഹൃത്ത് കസ്റ്റഡിയില്‍

കോഴിക്കോട്: വിലങ്ങാട് ഇന്ദിരനഗറില്‍ യുവാവ് വെടിയേറ്റു മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് പള്ളിപ്പാറ വനപ്രദേശത്ത് വച്ചായിരുന്നു സംഭവം.

റഷീദിനൊപ്പമുണ്ടായിരുന്ന ലിബിന്‍ മാത്യു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നായാട്ടിനായാണ് കാട്ടിലേക്ക് പോയതെന്നാണ് ലിബിന്‍ മാത്യു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എങ്ങനെയാണ് വെടിവെപ്പുണ്ടായതെന്നും ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. റഷീദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Latest Articles