Sunday, November 8, 2026

അവൾ അപകടം മുന്നിൽ കണ്ടിരുന്നുവെന്ന് ഉന്നാവിലെ പെൺകുട്ടിയുടെ പിതാവ് ; നിഷ്ക്രിയരായി പൊലീസ്

പീഡനക്കേസിലെ പ്രതികള്‍ ചുട്ടെരിച്ച്‌ കൊന്ന പെണ്‍കുട്ടിക്ക് നേരെ കഴിഞ്ഞ മാസം മുതല്‍ തന്നെ ഭീഷണി നിലനിന്നിരുന്നതായി പിതാവിന്റെ ആരോപണം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ആരും പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

കേസിലെ പ്രധാന പ്രതിയായ ശിവം ത്രിവേദി നവംബര്‍ മാസം അവസാനത്തോടെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിക്ക് നേരെ ഭീഷണി ആരംഭിക്കുന്നത്. തുടര്‍ന്ന് മറ്റൊരു പ്രതിയും ജാമ്യത്തില്‍ ഇറങ്ങിയതോടെ ഭീഷണിയുടെ ശക്തി ഉയര്‍ന്നു. ശിവത്തിന്റെ കുടുംബാംഗങ്ങളും പെണ്‍കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു.

ഇക്കാര്യങ്ങള്‍ പെണ്‍കുട്ടിയെ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ പൊലീസ് ശ്രമിച്ചില്ല. തുടര്‍ച്ചയായി ഇത്തരത്തില്‍ അക്രമസംഭവങ്ങള്‍ നടക്കുന്നതിനാല്‍ പ്രതിഷേധം അണപൊട്ടുകയാണ് രാജ്യമെങ്ങും.

Related Articles

Latest Articles