Thursday, May 2, 2024
spot_img

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും,സന്നിധാനത്ത് തീർത്ഥാടകരുടെ വൻ തിരക്ക്, ദർശനം നടത്തുന്നത് ലക്ഷത്തിലേറെപ്പേർ

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും മണ്ഡലപൂജ നടക്കുക ശേഷം താത്കാലികമായി നടയടക്കും. ഡിസംബര്‍ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. ഇന്നലെ രാത്രിയോടെ തങ്കയങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിയിരുന്നു.

നട തുറന്ന 41-ാം ദിവസം നടത്തുന്ന ഉച്ചപൂജയാണ് മണ്ഡലപൂജ . 41-ാം ദിവസത്തെ ഉച്ച പൂജയ്ക്ക് മറ്റ് ദിവസങ്ങളിൽ നിന്നും വ്യത്യസ്തമാണ്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30നാണ് ഉച്ചപ്പൂജ എങ്കിൽ മണ്ഡല പൂജ ദിവസം ഉച്ച പൂജയ്ക്കുള്ള സമയം മുൻകൂട്ടി തീരുമാനിക്കും. നട തുറന്നശേഷം ജ്യോതിഷിയാണ് ഉച്ചപൂജയ്ക്കായുള്ള ശുഭ മുഹൂർത്തം സമയം നോക്കി തീരുമാനിക്കുന്നത്.

അതേസമയം സന്നിധാനത്ത് തീര്‍ത്ഥാടകരുടെ വന്‍ തിരക്കണ് അനുഭവപ്പെടുന്നത്. പമ്പയിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 75,105 പേരാണ് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തിയത്. തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ ദര്‍ശനത്തിനു ശേഷം എത്രയും വേഗം സന്നിധാനം വിട്ടുപോകണമെന്ന് നിരന്തരം അനൗണ്‍സ് ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Related Articles

Latest Articles