Thursday, October 15, 2026

കാണാതായ അരുണാചല്‍ സ്വദേശിയെ ചൈന ഉടന്‍ ഇന്ത്യക്ക് കൈമാറും; വൈകാന്‍ കാരണം പ്രതികൂല കാലാവസ്ഥയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍നിന്നും കാണാതായ 17കാരനെ ഉടന്‍ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറുമെന്ന് കേന്ദ്ര നിയമ-നീതി മന്ത്രി (Kiren Rijiju) കിരണ്‍ റിജിജു. കാലാവസ്ഥ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്ന് ചൈനീസ് പട്ടാളം വിശദീകരണം നൽകിയതായി കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു. തീയതിയും സമയവും ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പര്‍ സിയാങ് ജില്ലയിലെ ജിഡോ വില്ലേജിലെ മിറാം തരോണിനെ (17) ജനുവരി 18 ന് ബിഷിംഗ് ഏരിയയിലെ ഷിയുങ് ലായില്‍ കാണാതാവുകയായിരുന്നു.കുട്ടിക്കൊപ്പം ജോണി യായിങ്ങ് എന്നയാളെയും കാണാതായിരുന്നു. വനമേഖലയില്‍ വേട്ടക്ക് പോയതായിരുന്നു ഇരുവരും. കാണാതായവരില്‍ ജോണി യായിങ് പിന്നീട് തിരികെ എത്തി. ഇന്ത്യന്‍ അധികൃതര്‍ ചൈനയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി പി എല്‍ എയുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം ലഭിച്ചു. അതേസമയം, അതിര്‍ത്തിയില്‍ കുട്ടി പിടിയിലായ വിവരം അറിയില്ലെന്നായിരുന്നു ജനുവരി 20ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

Related Articles

Latest Articles