Wednesday, May 8, 2024
spot_img

ബ്രിട്ടീഷ് കിരീടത്തിനു നേരെ ഉയർന്ന ആദ്യ ചോദ്യചിഹ്നം! ഇന്ന് 1857 ലെ മഹത്തായ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് പ്രചോദനമായ സൈനികൻ മംഗൽ പാണ്ഡെയുടെ ബലിദാന ദിനം; ആരാണ് ബ്രിട്ടീഷുകാരെ നേർക്കുനേർ വെല്ലുവിളിച്ച മംഗൽ പാണ്ഡെ?

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമസ്ഥരായ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയുടെ ആദ്യ പ്രതിഷേധമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് പ്രചോദനമേകിയ ധീര ദേശാഭിമാനിയായിരുന്നു 1827 ജൂലൈ 19 ന് ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനിച്ച മംഗൾ പാണ്ഡെ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സേനാവിഭാഗമായിരുന്ന 34 ബംഗാൾ നേറ്റിവ് ഇൻഫൻട്രി റെജിമെന്റിലെ ശിപായിയായിരുന്നു മംഗൽ പാണ്ഡെ. ബ്രിട്ടീഷ് സൈന്യത്തിൽ ഉൾപ്പെടുത്തിയ പുതിയ തിരകൾക്കെതിരെയായിരുന്നു സേനക്കുള്ളിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ തിരകളിൽ പശുവിനെയും പന്നിയുടെയും കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടായിരുന്നു. ഈ മൃഗക്കൊഴുപ്പ് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വർജ്ജ്യമായിരുന്നു. മത വികാരം വ്രണപ്പെടുത്തുന്ന നടപടിക്കെതിരെ മംഗൽ പാണ്ഡെ സേനക്കുള്ളിൽ നിന്ന് ചോദ്യമുയർത്തി.

മൃഗക്കൊഴുപ്പിന്റെ ഉപയോഗം ആദ്യം ബ്രിട്ടീഷുകാരെ നിരസിച്ചെങ്കിലും പിന്നീട് പട്ടാളക്കാർക്കിടയിൽ സംശയം ബലപ്പെട്ടു. ബ്രിട്ടീഷുകാർക്കെതിരെ സമരം ശക്തമാക്കാൻ പാണ്ഡെ സഹസൈനികരെ പ്രേരിപ്പിച്ചു. തുടർന്ന് വലിയ ലഹളയായി അത് മാറുകയും ചെയ്തു.1857 മാർച്ച് 29 ന് മംഗൽ പാണ്ഡെ രണ്ട് ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരെ ആക്രമിച്ചു. ബ്രിട്ടീഷുകാർക്കെതിരെ വെടിയുതിർത്ത പാണ്ഡെയുടെ ലക്‌ഷ്യം പാളി തുടർന്ന് ഉദ്യോഗസ്ഥരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പാണ്ഡെയെ ഭരണകൂടം വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ചു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വിചാരണയെ സധൈര്യം നേരിട്ട മംഗൽ പാണ്ഡെയെ 1857 ഏപ്രിൽ 04 ന് തൂക്കിലേറ്റുകയായിരുന്നു.

Related Articles

Latest Articles