Friday, May 17, 2024
spot_img

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു: പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വെച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം. ഉഡുപ്പി കര്‍ക്കള സ്വദേശി ആദിത്യ റാവുവിന്റെ ലോക്കറില്‍ നിന്നാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്. കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചില്‍ ലോക്കറില്‍ ആണ് സയനൈഡ് സൂക്ഷിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ സയനൈഡ് ആണെന്ന് വ്യക്തമായിട്ടുണ്ട്.

ഈ മാസം 20 നു രാവിലെയാണു സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് മംഗളൂരു വിമാനത്താവളത്തില്‍ നിന്നു കണ്ടെടുത്തത്. കേസില്‍ ആദിത്യറാവുവിനെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മംഗളുരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആദിത്യറാവുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ബാഗ് വച്ചതു താനാണെന്ന് എംബിഎ, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരികൂടിയായ ഇയാള്‍ സമ്മതിച്ചതായി മംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ഇയാളെ തന്നെയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles