Wednesday, May 15, 2024
spot_img

രുചിയുടെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യകാര്യത്തിലും മികച്ചതാണ് പച്ചമാങ്ങ; ഗുണങ്ങൾ പലത്!

പച്ചമാങ്ങ അല്‍പം ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. വായില്‍ വെള്ളമൂറുന്ന ഈ കോമ്പോ ഇപ്പോഴും മിക്കവാറും പേർക്കും പ്രിയപ്പെട്ടതുമാണ്. പച്ചമാങ്ങ രുചിയുടെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യകാര്യത്തിലും മികച്ചതാണ്. പച്ചമാങ്ങ നമുക്ക് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്. സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, അയേണ്‍, ബീറ്റാ, ആല്‍ഫ കരോട്ടിനുകള്‍ തുടങ്ങിയ വിവിധ പോഷകങ്ങളുടെ കലവറയാണ് ഇത്.

​ലിവര്‍ ആരോഗ്യത്തിന്​

ലിവര്‍ ആരോഗ്യത്തിന് മികച്ചതാണ് ഇത്. ഡീടോക്‌സിഫിക്കേഷന്‍ ഗുണമുള്ള ഒന്നാണ് പച്ചമാങ്ങ. ശരീരത്തിലെ വിഷാംശം, അനാവശ്യ വസ്തുക്കള്‍ എന്നിവ പുറന്തള്ളുന്ന ഒന്ന്. ലിവര്‍, കിഡ്‌നി ആരോഗ്യത്തിന് ഡീടോക്‌സിഫിക്കേഷന്‍ എന്നത് ഏറെ ഗുണകരമാണ്. ഇത് പിത്തരസത്തിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കിക്കളയുന്നതിനാല്‍ ക്യാന്‍സര്‍ അടക്കമുളള പല രോഗങ്ങളേയും തടുത്ത് നിര്‍ത്താന്‍ ഇതേറെ നല്ലതാണ്. വൈറ്റമിന്‍ സി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്ന് കൂടിയാണ്.

​ഹൃദയാരോഗ്യത്തെ​

രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ പച്ചമാങ്ങ സഹായിക്കുന്നു. പച്ചമാങ്ങയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യമാണ് ഇതിന് കാരണം. ഇതിനാല്‍ തന്നെയും ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രണ വിധേയമാക്കുന്നു. മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാം തന്നെ ഹൃദയാരോഗ്യത്തെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇതിലെ മാന്‍ഗിഫെറിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ട്രൈ ഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍, ഫാറ്റി ആസിഡുകള്‍ എന്നിവയെ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നതും ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.ഇതിലെ നിയാസിന്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

​ചര്‍മ, മുടി ആരോഗ്യത്തിന്​

തൊണ്ടവേദന, ദഹനക്കേട്, അതിസാരം,വയറുവേദന തുടങ്ങി പല രോഗങ്ങളും പ്രതിരോധിക്കാന്‍ പച്ചമാമ്പഴത്തിന് കഴിവുണ്ട്. പച്ചമാങ്ങ ശരീരത്തിലെ ചൂട് കുറച്ച്‌ ശരീരോഷ്മാവ് കൃത്യമാക്കുന്നു. മാത്രമല്ല നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ചര്‍മ, മുടി ആരോഗ്യത്തിന് ഉത്തമമാണ് ഇത്. ഇതിലെ വൈറ്റമിന്‍ എ, സി, ഇ, അയേണ്‍, സിങ്ക് എന്നിവ മുടിയുടേയും ചര്‍മത്തിന്റേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തിന് ഏറെ നല്ലതാണ്. ഇതു പോലെ ഇത് മുടിയുടേയും ചര്‍മത്തിന്റേയും ഉറപ്പിനും നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന നാച്വറല്‍ സെബം ഉല്‍പാദനത്തിന് പച്ചമാങ്ങ ഏറെ ആരോഗ്യകരമാണ്.

Related Articles

Latest Articles