Friday, May 17, 2024
spot_img

മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രം ‘പൊന്നിയിൻ സെൽവൻ’ എത്തുന്നു: ആവേശത്തിൽ ആരാധകർ

ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ്‌ബജക്ട് ചിത്രമാണ് ‘പൊന്നിയൻ സെൽവൻ’. സംവിധായകൻ മണിരത്​നത്തിന്‍റെ സ്വപ്​ന ചിത്രം അടുത്തവർഷം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുന്നത്.

ചിത്രത്തിനായുള്ള കാത്തിരിപ്പിനു വലിയൊരു കാരണം ഐശ്വര്യ റായ്യാണ്​. 2018ൽ അവസാനമായി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ പൊന്നിയൻ സെൽവനിലൂടെ മടങ്ങി വരികയാണ്​. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന വിധം സ്വർണ നിറത്തിലുള്ള വാളും പരിചയും ഗർജിക്കുന്ന സുവർണ കടുവയുമാണ് പോസ്റ്ററിൽ കാണുന്നത്​.കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

വിക്രം,ജയംരവി, ഐശ്വര്യ റായി, കാർത്തി, ജയം രവി, തൃഷ, മോഹൻ ബാബു, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു എന്നിങ്ങനെ വൻ താരനിരയാണ്​ ചിത്രത്തിൽ അണിനിരക്കുന്നത്​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles