Wednesday, April 24, 2024
spot_img

ലൈബ്രറിയിൽ പോകാൻ കഴിഞ്ഞില്ല: പകരം മുറിയിൽ ഒരെണ്ണം വരച്ചു: വീണ്ടും ഞെട്ടിച്ച് മഞ്ജു വാര്യർ

എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ രണ്ടാം തിരിച്ചു വരവ് മുതൽ പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കാരണം മികച്ച പ്രകടനങ്ങളിലൂടെ സിനിമാലോകത്തെയും പ്രേക്ഷകരെയും അമ്പരപ്പിക്കുകയാണ്. അഭിനയത്തിന് പുറമെ ഡാൻസിലൂടെയും, പാട്ടിലൂടെയും ആരാധകരുടെ കൈയ്യടി വാങ്ങിയിട്ടുണ്ട് മഞ്ജു. അതേസമയം കഴിഞ്ഞ ലോക്ക്ഡൗണിൽ വീണ വായിച്ചും താരം ആശ്ചര്യപെടുത്തിയിരുന്നു.

ഇപ്പോഴിതാ താനൊരു ചിത്രകാരി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജു. വായന ദിനത്തോടനുബന്ധിച്ച് നിരവധി സിനിമ താരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ മഞ്ജു വാര്യാരുടെ വായനാ ദിന പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

“ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ലോകവായനാദിനത്തിൽ ലൈബ്രറിയിൽ പോവാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യും. സാരമില്ല, ഒരെണ്ണം ഞാനെനിക്കായി പെയിന്റ് ചെയ്യും” എന്നാണ് താൻ വരച്ച ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു കുറിക്കുന്നത്. നിറങ്ങളും ബ്രഷും കയ്യിൽ പിടിച്ചിരിക്കുന്ന മഞ്ജു വാര്യരാണ് ചിത്രത്തിൽ താരത്തിന്റെ പുറകിലായി വരച്ചു പൂർത്തിയാക്കിയ ചിത്രവും കാണാം. ഷെൽഫിൽ പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്ന ചിത്രമാണ് താരം വരച്ചത്. ആക്സിഡന്റൽ ആർട്ടിസ്റ്റ്, ലോക്ക്ഡൗൺ ഡയറീസ് എന്നീ ഹാഷ്ടാ​ഗിലാണ് ചിത്രം പങ്കുവെച്ചത്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Manju Warrier (@manju.warrier)

മഞ്ജുവിന്റെ പെയിന്റിങ്ങിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. “നിങ്ങൾക്ക് ചെയ്യാനറിയാത്ത എന്തെങ്കിലും ഉണ്ടോ അത്ഭുതകരമാംവിധം കഴിവുള്ള ലേഡീ?” എന്നാണ് റിമ ചോദിക്കുന്നത്. “ചക്ക വീണ് മുയൽ ചത്തതാണ്” എന്ന വളരെ രസകരമായ മറുപടിയാണ് റിമയ്ക്ക് മഞ്ജു നൽകിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles